PPF അക്കൗണ്ട് കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും സുരക്ഷയുള്ള സമ്പാദ്യ പദ്ധതിയാണ് PPF. ഇത് ഒരു നികുതി രഹിത സമ്പാദ്യ പദ്ധതിയാണ് എന്ന് മാത്രമല്ല,  താരതമ്യേന ഉയര്‍ന്ന പലിശ  നിരക്കും ഈ സമ്പാദ്യത്തിന് ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : May 24, 2021, 08:19 PM IST
  • PPF ല്‍ പണം നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്. ഈ നിക്ഷേപം ഭാവിയിലേയ്ക്കുള്ള ഒരു കരുതലായി കാണാവുന്നതാണ്.
  • കുട്ടികളുടെ പേരില്‍ PPF Account തുറക്കുന്നത്കൊണ്ട് നേട്ടങ്ങള്‍ പലതാണ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വന്‍ തുക ആവശ്യമായി വരും. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി ഏറെ പ്രയോജനപ്പെടുക...
 PPF അക്കൗണ്ട്  കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും സുരക്ഷയുള്ള സമ്പാദ്യ പദ്ധതിയാണ് PPF. ഇത് ഒരു നികുതി രഹിത സമ്പാദ്യ പദ്ധതിയാണ് എന്ന് മാത്രമല്ല,  താരതമ്യേന ഉയര്‍ന്ന പലിശ  നിരക്കും ഈ സമ്പാദ്യത്തിന് ലഭിക്കും.

ഒരു PPF അക്കൗണ്ടിന്‍റെ കാലാവധി  15 വർഷമാണ്. കൂടാതെ, ഒരു അക്കൗണ്ടിലേയ്ക്ക് പ്രതിവര്‍ഷം 1,50,000  രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും.  ഈ തുക ഒരു തവണയായോ, 12 തവണകളായോ നിക്ഷേപിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 1,000 രൂപയാണ്. 

PPF ല്‍ പണം നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്. ഈ നിക്ഷേപം ഭാവിയിലേയ്ക്കുള്ള ഒരു കരുതലായി കാണാവുന്നതാണ്. കൂടാതെ, കാലാവധി പൂർത്തിയായതിനുശേഷം മാത്രമേ ഫണ്ടുകൾ‌ പൂർ‌ണ്ണമായി പിൻ‌വലിക്കൂ എങ്കിലും ആവശ്യമെങ്കില്‍  7 വർഷം പൂർത്തിയാക്കിയ ശേഷം എല്ലാ വർഷവും ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്.

അതേസമയം, PPF Account ന്‍റെ മറ്റൊരു പ്രധാന നേട്ടം എന്നുപറയുന്നത്  ഒരു രക്ഷിതാവിന്‌ സ്വന്തം പേരിലുള്ള PPF അക്കൗണ്ടിന് പുറമേ,  പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരിലും  പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം എന്നുള്ളതാണ്. ഇത് ഏറെ നേട്ടമുള്ള കാര്യമാണ്.  

PPF Scheme 2019 അനുസരിച്ച് കുട്ടിയുടെ പേരില്‍ ആരംഭിക്കുന്ന  പിപിഎഫ് അക്കൗണ്ടിലേക്കുള്ള വിഹിതത്തെ സംബന്ധിച്ച് പ്രത്യേകിച്ച് യാതൊരു നിബന്ധനകളുമില്ല. അതായത്,  ഒരു വ്യക്തിയ്ക്ക് 1.50 ലക്ഷം രൂപയില്‍ കൂടുതല്‍ സ്വന്തം   പിപിഎഫ് അക്കൗണ്ടിലോ കുട്ടിയുടെ  പിപിഎഫ് അക്കൗണ്ടിലോ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. 

Also Read: PPF: മാസം 12,000 രൂപ നിക്ഷേപിക്കൂ, നിങ്ങള്‍ക്കും കോടിപതിയാകാം..!!

മകന്‍റെ / മകളുടെ  അക്കൗണ്ടിലേക്ക് നിങ്ങള്‍ നടത്തുന്ന പിപിഎഫ് വിഹിതം  ബുക്ക്‌സ് ഓഫ് അക്കൗണ്ട്‌സില്‍  കുട്ടിക്കായി നല്‍കുന്ന സമ്മാനമായി കാണിക്കാവുന്നതാണ്. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ കുട്ടിയുടെ   ബുക്ക്‌സ് ഓഫ് അക്കൗണ്ടിലാണ് കാണിക്കുക. മാതാപിതാക്കളുടെ അക്കൗണ്ടില്‍ അത് ദൃശ്യമാവുകയില്ല. 

Also Read: PPF Scheme: 150 രൂപയെ 15 ലക്ഷമായി മാറ്റാനുള്ള സുവർണ്ണാവസരം, അറിയാം

കുട്ടികളുടെ പേരില്‍  PPF Account തുറക്കുന്നത്കൊണ്ട് നേട്ടങ്ങള്‍ പലതാണ്. കുട്ടികള്‍ വളരുന്നതനുസരിച്ച്   ആവശ്യങ്ങളും ഏറും. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വന്‍ തുക ആവശ്യമായി വരും. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി ഏറെ പ്രയോജനപ്പെടുക...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News