PM Kisan Samman Nidhi Yojana : പിഎം കിസാന്റെ 12-ാം ഗഡു നാളെ മുതൽ ലഭിക്കും; ഉറപ്പ് വരുത്തി കൃഷി മന്ത്രാലയം
Pradhan Mantri Kisan Samman Nidi Yojana മോദി സർക്കാർ 2019 മുതലാണ് പിഎം കിസാൻ സ്കീം കർഷകരുടെ ഉന്നമനത്തിനായി അവതരിപ്പിക്കുന്നത്
ന്യൂ ഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 12-ാം ഗഡു നാളെ ഒക്ടോബർ 17 മുതൽ നൽകി തുടങ്ങും. ഇത് സംബന്ധിച്ചു കേന്ദ്ര കൃഷി മന്ത്രാലയം വാർത്തക്കുറിപ്പ് ഇറക്കുകയും ചെയ്തു. പദ്ധതി പ്രകാരം രാജ്യത്തെ നിർധനരായ പത്ത് കോടിയോളം കർഷകർക്കാണ് ഗുണഫലം ലഭിക്കുക. 16,000 കോടി രൂപയാണ് 12 ഗഡുവിൽ കേന്ദ്ര സർക്കാർ കർഷകർക്കായി നൽകുന്നത്. ഇതോടെ സർക്കാർ പിഎം കിസാൻ സമ്മാൻ നിധി വഴി 2.16 ത്രില്യൺ രൂപ ചിലവഴിച്ചുയെന്ന് കൃഷി മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
2019 മുതലാണ് മോദി സർക്കാർ കർഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സ്കീം അവതരിപ്പിക്കുന്നത്. രാജ്യത്തെ നിർധരായ കർഷകരിലേക്ക് സർക്കാരിന്റെ ആനികൂല്യം നേരിട്ടെത്തിക്കുക ലക്ഷ്യത്തോടെ കേന്ദ്രം ഈ സ്കീം അവതരിപ്പിച്ചത്. പദ്ധതി പ്രകാരം കർഷകർക്ക് വർഷത്തിൽ മൂന്ന് ഇൻസ്റ്റാൽമെന്റായി 6000 രൂപയ്ക്ക് കർഷകർക്ക് നേരിട്ട് ബാങ്കിലൂടെ നൽകും. ഒരു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്- നവംബർ, ഡിസംബർ മാർച്ച് മാസങ്ങളിലായിട്ടാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്. നാളെ ഡൽഹിലെ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കിസാൻ 12 ഗഡുവിന്റെ വിതരണോദ്ഘാടനം നടത്തും.
ALSO READ : Fixed Deposit Rates: ആക്സിസ് ബാങ്കിൽ എഫ്ഡി ഇട്ടാൽ എന്താണ് ഗുണം? പുതിയ പലിശ നിരക്ക് നോക്കാം
പിഎം കിസാൻ സമ്മാൻ നിധി യോജന: പിഎം കിസാൻ ആപ്പിലൂടെ നിങ്ങളുടെ ഇത്തവണത്തെ ഗഡു എത്രയാണെന്ന് അറിയാം
പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച നൽകുന്ന ലിങ്കിൽ കയറി ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അല്ലാത്തപക്ഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. തുടർന്ന് ആപ്പ് തുറന്ന് അതിൽ ബെനിഫിഷറി സ്റ്റാറ്റസ് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന പേജിൽ വിവരങ്ങൾ കൃത്യമായി നൽകിയാൽ നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കുന്നതാണ്.
പിഎം കിസാൻ സമ്മാൻ നിധി യോജന: പിഎം കിസാൻ വെബ്സൈറ്റിലൂടെ നിങ്ങളുടെ ഇത്തവണത്തെ ഗഡു എത്രയാണെന്ന് അറിയാം
പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. ഹോം പേജിൽ കാണാൻ സാധിക്കുന്ന ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ, അക്കൌണ്ട് നമ്പർ മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുക. തുടർന്ന് ഗെറ്റ് ഡേറ്റ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് നിങ്ങളുടെ ഗഡു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...