ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ (Tamil Nadu Government) സാമ്പത്തിക ഉപദേശക സമിതിയിൽ രഘുറാം രാജനും എസ്തർ ഡഫ്ലോയും അടക്കമുള്ള പ്രമുഖർ. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ (Economic Council) അഞ്ച് അം​ഗങ്ങളാണുള്ളത്. മുൻ റിസർവ് ബാങ്ക് ​ഗവർണർ രഘുറാം രാജൻ, നൊബേൽ പുരസ്കാര ജേതാവായ സാമ്പത്തിക വിദ​ഗ്ധ എസ്തർ ഡഫ്ലോ, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ് നാരായൺ, ഡെവലപ്മെന്റ് ജേണലിസ്റ്റ് ജീൻ ഡ്രെസെ എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന് (MK Stalin) നിർദേശങ്ങൾ നൽകുകയാണ് അഞ്ചം​ഗ സമിതിയുടെ ദൗത്യം. തമിഴ്നാട് നിയമസഭയുടെ സമ്മേളനത്തിലാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാ​ഗങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സമിതി അം​ഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ട് ​ഗവർണർ ബൻവാരിലാൽ പുരോഹിത് പറഞ്ഞു.


ALSO READ: കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി DMK; 4000 രൂപയുടെ ധനസഹായം തുടരും


സാമ്പത്തികവും സാമൂഹികവുമായ നയം, സാമൂഹ്യനീതി, വിവിധ വിഭാ​ഗങ്ങളുടെ ക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ കൗൺസിൽ മാർ​ഗനിർദേശങ്ങൾ നൽകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദമാക്കുന്ന ധവളപത്രം (White paper) അടുത്ത മാസം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാന സർക്കാരിന് അഞ്ച് ലക്ഷം കോടി ഡോളർ കടമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മഹാമാരിയുടെ കാലത്ത് അതിന്റെ പലിശ അടയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.