വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിന് (വിഐപിഎൽ) വേണ്ടി കമ്പനിയുടെ ഗ്യാരൻ്റർ എന്ന നിലയിൽ കമ്പനിയുടെ മുഴുവൻ ബാധ്യതകളും പൂർണമായി തീർന്നതായി റിലയൻസ് പവർ ലിമിറ്റഡ്. 3872.04 കോടി രൂപയാണ് വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിന്റെ കടം. കടം 475 കോടി രൂപയായി കുറഞ്ഞുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം, ആസ്തി 9041 കോടി രൂപയാണ്. ഇത്തരത്തിൽ കമ്പനി കടത്തിൽ നിന്ന് മുക്തമാകാൻ ചെറിയ വ്യത്യാസങ്ങളേയുള്ളൂ. ഇതേ, തുടർന്ന് റിലയൻസ് ഇൻഫ്രയുടെ ഓഹരികളിൽ വൻ വർധനവുണ്ടായി. കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച 18.8 രൂപ അഥവാ എട്ട് ശതമാനം ഉയർന്ന് 254.40 രൂപയിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

‌വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിൻ്റെ (വിഐപിഎൽ) ഗ്യാരൻ്റർ എന്ന നിലയിൽ കമ്പനി അതിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും തീർത്തുവെന്ന് റിലയൻസ് പവർ ലിമിറ്റഡ് അറിയിച്ചിരിക്കുകയാണ്. കമ്പനി നൽകിയ വിവരമനുസരിച്ച്, വിഐപിഎല്ലിൻ്റെ കുടിശ്ശികയായ 3872.04 കോടി രൂപയുടെ വായ്പയുടെ കോർപ്പറേറ്റ് ഗ്യാരൻ്റി, ഏറ്റെടുക്കൽ, അനുബന്ധ ബാധ്യതകൾ, ക്ലെയിമുകൾ എന്നിവയിൽ നിന്ന് കമ്പനിയെ മോചിപ്പിച്ചു.


അതേസമയം, കഴിഞ്ഞ ദിവസം അനിൽ അംബാനിയുടെ റിലയൻസ് പവറിന് പുതിയ കരാർ ലഭിച്ചിരുന്നു. 500 മെ​ഗാവാട്ടിന്റെ വലിയ ബാറ്ററി സംഭരണ കരാർ സ്വന്തമാക്കി റിലയൻസ് പവർ. ഈ കരാറോടെ കമ്പനിയുടെ പുനരുപയോ​ഗ ഊ‍ർജ, സംഭരണ മേഖലയിലേക്കുള്ള പ്രവേശനം ശക്തിപ്പെടുകയാണ്. ഓഹരി വിപണി റെ​ഗുലേറ്ററായ സെബിയുടെ വിലക്ക് നേരിടുന്നതിനെ തുടർന്ന് സമ്മർദ്ദത്തിലായ അനിൽ അംബാനിക്കും അദ്ദേഹത്തിന്റെ കമ്പനികൾക്കും പുതിയ നടപടി ഊ‍ർജം പകരുമെന്നാണ് വിലയിരുത്തൽ.


ALSO READ: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർ


സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) നടത്തിയ ഇ-റിവേഴ്സ് ലേലത്തിലൂടെയാണ് റിലയൻസ് പവർ കരാർ സ്വന്തമാക്കിയത്. സെപ്തംബർ പതിനൊന്നിനാണ് ലേലം നടന്നത്. രാജ്യത്തുടനീളം ഊർജ സംഭരണ ശേഷി വർധിപ്പിക്കുന്നതിനുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാ​ഗമായാണ് നടപടി.


വലിയ കരാർ സ്വന്തമാക്കിയതോടെ റിലയൻസ് പവർ ഓഹരികൾ ഒരിടവേളയ്ക്കുശേഷം കഴിഞ്ഞദിവസം അപ്പർ സർക്യൂട്ട് നേട്ടം കൈവരിച്ചിരുന്നു. തിങ്കളാഴ്ച കമ്പനിയുടെ വിപണി മൂല്യം 12,344 കോടി രൂപയിൽ എത്തി. റിലയൻസ് പവർ മത്സരാധിഷ്ഠിത ബിഡിം​ഗിൽ പ്രതിമാസം 3.81999 ലക്ഷം രൂപ മെ​ഗാവാട്ട് താരിഫ് ബിഡ് സമർപ്പിച്ചാണ് കരാറിൽ നേട്ടം കണ്ടത്. താരിഫ് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത ബിഡിം​ഗിൽ ഓൺ ഡിമാൻഡ് ഉപയോ​ഗത്തിനായി ബിൽ ഓൺ ഓപ്പറേറ്റ് (ബിഒഒ) മോഡലിൽ ആയിരുന്നു ലേലം.


കരാറിൽ മൊത്തം ആയിരം മെ​ഗാവാട്ട് സ്റ്റാൻഡ് എലോൺ ബിഇഎസ്എസ് യൂണിറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടുന്നു. ഇന്ത്യയിലെ ഇതുവരെയുള്ള 400 കെവി ലെവലിലുള്ള ബിഇഎസ്എസ് ടെൻഡറുകൾക്ക് ഉള്ള ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് റിലയൻസ് പവർ സമർപ്പിച്ച പുതിയ താരിഫ് ബെഞ്ച്മാർക്ക്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.