ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പരിചിതമായ പേരാണ് റോയൽ എൻഫീൽഡ് അഥവാ ബുള്ളറ്റ്. പതിറ്റാണ്ടുകളായി ഇന്ത്യൻ നിരത്തുകൾ രാജകീയമായി തന്നെ അടക്കിഭരിക്കുകയാണ് റോയൽ എൻഫീൽഡ്. സമീപകാലത്ത് ഇന്ത്യയിൽ എൻഫീൽഡിൻറെ അപ്രമാദിത്വം അവസാനിപ്പിക്കാനായി ബജാജും ഹീറോയും ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ ആഗോള ഭീമൻമാരായ ഹാർലി ഡേവിഡ്സണും ട്രയംഫും അണിനിരന്നെങ്കിലും റോയൽ എൻഫീൽഡ് ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും എന്നാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം 73,117 ബൈക്കുകളാണ് റോയൽ എൻഫീൽഡ് നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഈ വർഷം ജൂലൈയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 55,555 ബൈക്കുകളായിരുന്നു കമ്പനി വിറ്റത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആഭ്യന്തര വിൽപ്പന 46,529 യൂണിറ്റുകളായിരുന്നുവെങ്കിൽ ഇത്തവണ അത് 66,062 ആയി വർധിച്ചു. അതായത് 42% വർധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ നേരിയ ഇടിവും സംഭവിച്ചിട്ടുണ്ട്.  2022 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കയറ്റുമതി ചെയ്ത 38,589 യൂണിറ്റുകളിൽ നിന്ന് 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 


ALSO READ: ഷവോമിയുടെ കിടിലൻ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ; കംപ്ലീറ്റ് ബജറ്റ് ഫ്രണ്ട്ലി


2024 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ 3,00,823 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 2.42,760 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 24% ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 350 സിസി സെഗ്മെൻറിൽ പുതുതായി അവതരിപ്പിച്ച ഹണ്ടർ, ക്ലാസിക്ക് 350 ബൈക്കുകളാണ് എൻഫീൽഡിൻറെ കുതിപ്പിന് കരുത്തായത്. വരും മാസങ്ങളിൽ വീണ്ടും പുതിയ പരീക്ഷണങ്ങളുമായി എതിരാളികളെ ശക്തമായി നേരിടാനൊരുങ്ങുകയാണ് റോയൽ എൻഫീൽഡ്. പുതുതലമുറ ബുള്ളറ്റ് 350, ഹിമാലയൻ 450, ക്ലാസിക്ക് 650 തുടങ്ങിയവയാണ് ഇനി വിപണിയിലേയ്ക്ക് എത്താനിരിക്കുന്നത്. മാത്രമല്ല, ഇലക്ട്രിക് ബൈക്ക് സെഗ്മെൻറിലേയ്ക്കും കമ്പനി വൈകാതെ തന്നെ ചുവടുവെയ്ക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.