Redmi Entry Level Phones: ഷവോമിയുടെ കിടിലൻ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ; കംപ്ലീറ്റ് ബജറ്റ് ഫ്രണ്ട്ലി

രണ്ട് സ്റ്റോറേജ് വേരിയന്റുകളോടെയാണ് റെഡ്മി 12 ഇന്ത്യയിൽ അവതരിപ്പിച്ചത്, ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി ഫോണാണിത്

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 08:23 AM IST
  • രണ്ട് സ്റ്റോറേജ് വേരിയന്റുകളോടെയാണ് റെഡ്മി 12 4ജി ഇന്ത്യയിൽ അവതരിപ്പിച്ചത്
  • രണ്ട് സ്മാർട്ട്ഫോണുകളുടെയും ആദ്യ വിൽപ്പന ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും
  • ഫ്ലിപ്പ്കാർട്ടിലും ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും ഫോൺ വാങ്ങാം
Redmi Entry Level Phones: ഷവോമിയുടെ കിടിലൻ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ; കംപ്ലീറ്റ് ബജറ്റ് ഫ്രണ്ട്ലി

ഷവോമി ഇന്ത്യയിൽ റെഡ്മി 12 5 ജി, റെഡ്മി 12 4 ജി തുടങ്ങിയ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു.രണ്ട് സ്മാർട്ട്‌ഫോണുകളും ഒരേ സവിശേഷതകളോടെയാണ് വരുന്നത്. രണ്ട് ഫോണുകൾക്ക് 50MP-യാണ് ക്യാമറ.5,000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് റിഫ്രഷ് റേറ്റ് 6.7 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും ഇവക്കുണ്ട്. Redmi 12 4G ഫ്ലിപ്പ്കാർട്ടിലും  5G മോഡൽ ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലും വിൽപ്പനയ്‌ക്കെത്തും.  

Redmi 12 5G, Redmi 12 4G ഇന്ത്യൻ വില, ലഭ്യത, വിൽപ്പന ഓഫറുകൾ

രണ്ട് സ്റ്റോറേജ് വേരിയന്റുകളോടെയാണ് റെഡ്മി 12 4ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. 4 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയുമാണ് വില.റെഡ്മി 12 5ജി മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണുള്ളത്.4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയും 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില.ഈ വിലകൾ ബാങ്ക് ഓഫറുകൾ ഉൾപ്പെടെയാണ്. ജേഡ് ബ്ലാക്ക്, പാസ്റ്റൽ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്.

രണ്ട് സ്മാർട്ട്ഫോണുകളുടെയും ആദ്യ വിൽപ്പന ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. Redmi 12 5G Amazon.in, mi.com, റീട്ടെയിൽ സ്റ്റോറുകളിൽ ഉടനീളം ലഭ്യമാകും. 4G മോഡൽ, ഫ്ലിപ്കാർട്ട്, mi.com, Xiaomi റീട്ടെയിൽ സ്റ്റോറുകളിൽ ഇന്ത്യയിലുടനീളമുള്ളതാണ്.

റെഡ്മി 12 5ജി, റെഡ്മി 12 4ജി സവിശേഷതകൾ

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം അവയുടെ ചിപ്‌സെറ്റുകൾ മാത്രമാണ്.രണ്ട് മോഡലുകളിലും 6.79 ഇഞ്ച് FHD+ 90Hz LCD ഡിസ്‌പ്ലേ, 90Hz റീ ഫ്രഷ് റേറ്റ്. 50MP ഡ്യുവൽ ബാക്ക് ക്യാമറ 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയുമായാണ് വരുന്നത്. ഫോണിൽ 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണുള്ളത്.റെഡ്മി 12 5G സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ആണ്, റെഡ്മി 12 4G മീഡിയടെക് ഹീലിയോ G88 12nm പ്രൊസസറാണ് നൽകുന്നത്. 4ജി മോഡൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുമ്പോൾ 5 ജി മോഡൽ 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News