Russia Ukraine War: റെക്കോര്‍ഡ് കുതിപ്പില്‍ അസംസ്‌കൃത എണ്ണവില, സ്വര്‍ണവിലയും കുതിക്കുന്നു
റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും ഉയരുന്നത്.
New Delhi: റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും ഉയരുന്നത്.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ബ്രെന്‍റ് ക്രൂഡ് ഓയില്‍ ആണ്. ഇതിന്‍റെ വില ബാരലിന് 100 ഡോളര്‍ കടന്നതോടെ രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണകമ്പനികള്‍ ദിവസേന നടത്തുന്ന വില നിര്‍ണ്ണയം താത്‌കാലികമായി മരവിപ്പിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലധികമാണ് എണ്ണവിലയില്‍ വര്‍ദ്ധന വ് ഉണ്ടായിരിയ്ക്കുന്നത്.
എന്നാല്‍, എണ്ണവിലയെ മാത്രമല്ല സ്വര്‍ണവിലയേയും റഷ്യ-യുക്രൈൻ പ്രതിസന്ധി ബാധിച്ചിരിയ്ക്കുകയാണ്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1% ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.
Also Read: Russia Ukraine crisis:ലോകത്തെ ഭീതിയിലാക്കുന്ന സൈനീക ശക്തി, റഷ്യയും യുക്രൈന്‍ നേർക്കു നേർ എത്തുമ്പോൾ
സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4,685 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...