ശക്തിയിലല്ല ബുദ്ധിയിലാണ് കാര്യമെന്ന പുത്തൻ യുദ്ധ തന്ത്രങ്ങൾക്ക് സാധ്യതകൾ റഷ്യ-യുക്രെയിൻ പോരാട്ടത്തിൽ എത്രത്തോളം സാധ്യതയുണ്ടെന്നാണ് രാജ്യങ്ങൾ വിലയിരുത്തുന്നത്. ഒരു കുഞ്ഞൻ രാജ്യത്തിന് ലോകത്തിൻറെ തൻറെ വമ്പൻ സൈനീക ശക്തികളിലൊന്നിനോട് ഏറ്റുമുട്ടാൻ ശേഷി ഉണ്ടോ എന്നതാണ് ചോദ്യം.
കര,വ്യോമ,നാവിക സേനകളിലെ ആൾ ബലവും സാങ്കേതിക മികവുമെല്ലാം കണക്കിലെടുത്താൽ റഷ്യക്ക് തന്നെയാണ് എപ്പോഴും മേൽക്കൈ. അതിൻറെ ഏറ്റവും ഉത്തമ ഉദാഹരണം തന്നെയാണ്. 20 ലക്ഷത്തിലധികം റഷ്യൻ സൈനീകരോട് ഏറ്റുമുട്ടാൻ ഉക്രെയിനുള്ളത് ഒന്നര ലക്ഷം പോലും തികയാത്ത സൈന്യമാണ്. ഇരു രാജ്യങ്ങളുടെയും നിലവിലെ സൈനീക ശക്തി ഇനി പറയുന്ന വിധമാണ്.
കരസേന
സൈനീകർ- (125,600-യുക്രൈന്‍) - (280,000-റഷ്യ)
ടാങ്കുകൾ- (2,119-യുക്രൈന്‍) - (13,367-റഷ്യ)
പീരങ്കിപ്പട- (1,962-യുക്രൈന്‍)- (5,934-റഷ്യ)
കവചിത വാഹനങ്ങൾ- (2,870-യുക്രൈന്‍)- (19,783-റഷ്യ)
നാവിക സേന
സൈനീകർ- (15,000-യുക്രൈന്‍) - (150,000 റഷ്യ)
യുദ്ധക്കപ്പലുകൾ- (2-യുക്രൈന്‍)- (74-റഷ്യ)
അന്തർ വാഹിനികൾ-(യുക്രൈന്‍)- (51-റഷ്യ)
വ്യോമ സേന
സൈനീകർ- (35000- യുക്രൈന്‍)- (165,000-റഷ്യ)
യുദ്ധ വിമാനങ്ങൾ-(146-യുക്രൈന്‍)- (1,328-റഷ്യ)
ഹെലി കോപ്റ്ററുകൾ-(42- യുക്രൈന്‍)- (478-റഷ്യ)
പ്രതിരോധ ബജറ്റ്
ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്ട്രാറ്റെജിക് സ്റ്റഡീസ് മിലിറ്ററി ബാലൻസിൻറെ 2022 ലെ കണക്ക് പ്രകാരം യുക്രെയിനേക്കാൾ 15 മടങ്ങ് വലുതാണ് റഷ്യയുടെ പ്രതിരോധ ബജറ്റ്. എന്നാൽ അടിയന്തിര സാഹചര്യങ്ങളെ മറി കടക്കാനായി സൈനീകരെയും യുദ്ധ സാമഗ്രഹികളും ഉക്രെയിന് നൽകുമെന്ന് നാറ്റോ സഖ്യ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. എങ്കിലും പിന്നെയും ഉക്രെയിന് പ്രതിസന്ധികൾ ഏറെയാണ്.
(വിവരങ്ങൾക്ക് കടപ്പാട്- വാർത്താ ഏജൻസികൾ)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...