Petrol Diesel Price Hike : ശ്രീലങ്കയിൽ പെട്രോളിന് ഒറ്റദിവസം കൊണ്ട് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപ
Petrol Price Hike അതായത് ഇന്ത്യൻ റുപ്പിയിലേക്ക് കണക്ക് കൂട്ടുമ്പോൾ ലങ്കയിൽ 77 രൂപയാണ് പെട്രോളിന് ലിറ്ററിന് വില. ഡീസലിന് 53 രൂപയുമാണ്.
കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ധപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് വില വര്‍ധനവ് നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനി. ഐഒസിയും വില വര്‍ധിപ്പിച്ചതാണ് ശ്രീലങ്കയിലെ എണ്ണവില ഉയരാൻ കാരണം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ലങ്കയിൽ പെട്രോൾ വില 250 ലങ്കൻ രൂപ കടക്കുന്നത്.
അതായത് ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമാണ് പുതുക്കിയ വില. അതായത് ഇന്ത്യൻ റുപ്പിയിലേക്ക് കണക്ക് കൂട്ടുമ്പോൾ ലങ്കയിൽ 77 രൂപയാണ് പെട്രോളിന് ലിറ്ററിന് വില. ഡീസലിന് 53 രൂപയുമാണ്.
നവംബർ നാലിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 85 ഡോളറായിരുന്നു. എന്നാൽ പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. റഷ്യ യുക്രൈയിൻ യുദ്ധം വന്നതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർനു കഴിഞ്ഞ രാത്രി 130 ഡോളറിലേക്കെത്തി. നിലവിൽ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡ് ഓയിലിന്റെ വില.
അസാധാരണ കുതിപ്പാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്.
ദീപാവലിക്ക് ശേഷം നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.