രാജ്യത്തെ ദേശീയ ജല ഏജൻസിയായ പിയുബി, പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്സ് എന്നിവയുടെ സഹകരത്തോടെയാണ് മദ്യം നിർമിച്ചിരിക്കുന്നത് . ന്യൂബ്രൂ എന്ന് പേരുള്ള ബിയറിന് സിംഗപ്പൂരിൽ വൻ ഡിമാൻഡാണ് . 2018ലെ ഒരു വാട്ടർ കോൺഫറൻസിലാണ് ആദ്യമായി ന്യൂബ്രൂ അനാച്ഛാദനം ചെയ്തത് . ഏപ്രിൽ മാസത്തോടെ സൂപ്പർ മാർക്കറ്റുകളിലും ബ്രൂവർക്സ് ഔട്ട്ലെറ്റുകളിലും വിൽപ്പനയ്ക്കെത്തിച്ചു . 


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഗപ്പൂരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ . ഏപ്രില്‍ മുതൽ വലിയ തോതിലാണ് ബിയർ വിറ്റഴിക്കുന്നത് . ഒരു ബാച്ച് മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത് . പരിമിതമായ ശുദ്ധജല സ്രോതസുകളുള്ള രാജ്യാമാണ് സിംഗപ്പൂർ . സുസ്ഥിര ജല ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ബിയർ നിർമാണമെന്ന് കമ്പനി പറയുന്നു . 


സിംഗപ്പൂർ മാത്രമല്ല മലിന ജലം ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്നത് . സ്റ്റോക്ക് ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിങ് ഭീമൻ കാൾസ്ബെർഗ്,ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ബിയർ നിർമിച്ചിടുണ്ട് . കാനഡയിലെ വില്ലേജ് ബ്രൂവറി, കാൽഗറി സർവകലാശാലയുടേയും യുഎസ് വാട്ടർ ടെക്നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ബിയർ പുറത്തിറക്കിയിട്ടുണ്ട് .


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.