PM Kisan Samman Yojana: പിഎം കിസാൻ യോജനയിൽ വൻ മാറ്റങ്ങൾ, ആധാറിന് പകരം ഈ നമ്പർ നൽകിയാൽ മാത്രമേ അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയൂ
അടുത്തിടെ പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം എല്ലാ കർഷകരെയും ബാധിക്കും.
PM Kisan Samman Yojana Update: പിഎം കിസാൻ നിധി യോജനയുടെ 12-ാം കഴിഞ്ഞ 17 നാണ് കർഷകർക്ക് വിതരണം ചെയ്തത്. രാജ്യം ദീപാവലി ആഘോഷിക്കാൻ തയ്യറെടുക്കുമ്പോൾ കർഷകർക്ക് സമ്മാനമായാണ് ഇത്തവണ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ തുക എത്തിയത്.
പല തവണ മാറ്റി വച്ച ശേഷമാണ് ഇത്തവണ തുക വിതരണം ചെയ്തത്. എന്നാൽ, ഇത് സംബന്ധിച്ച കർഷകരുടെ പരാതിയും ഉയരുകയാണ്. അതായത്, ചിലർക്ക് തുക ലഭിച്ചില്ല എങ്കിൽ ചിലർക്ക് അക്കൗണ്ട് ബാലൻസ് കാണുവാൻ സാധിക്കുന്നില്ല എന്നാണ് പരാതി.
അതേസമയം, അടുത്തിടെ പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം എല്ലാ കർഷകരെയും ബാധിക്കും. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ ഈ മാറ്റം തീർച്ചയായും അറിഞ്ഞിരിക്കണം. മാറ്റങ്ങളിൽ ഒന്ന്, ഗുണഭോക്താക്കൾക്ക് e-KYC നിർബന്ധമാക്കിയിരുന്നു എന്നതാണ്. e-KYC നടത്താത്ത പിഎം കിസാൻ സമ്മാൻ നിധി യോജന ഗുണഭോക്താക്കൾക്ക് ഇത്തവണ തുക ലഭിച്ചിട്ടില്ല.
എന്നാൽ, പിഎം കിസാൻ നിധി യോജന സംബന്ധിക്കുന്ന മറ്റൊരു പ്രധാന കാര്യം അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് സംബന്ധിച്ചാണ്. അതായത്, ഇപ്പോൾ നിങ്ങൾക്ക് കിസാൻ പോർട്ടൽ സന്ദർശിച്ച് ആധാർ നമ്പറിൽ നിന്ന് നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയില്ല. ഇപ്പോൾ നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകേണ്ടത് നിർബന്ധമാണ്.
മുൻപ്, കർഷകർക്ക് അവരുടെ ആധാറോ മൊബൈൽ നമ്പറോ നൽകി അവരുടെ സ്റ്റാറ്റസ് പരിശോധിക്കാമായിരുന്നു. എന്നാൽ ഈ നിയമങ്ങളിലാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, പുതിയ നിയമം അനുസരിച്ച്, കർഷകർക്ക് ആധാർ നമ്പർ നൽകിയാൽ സ്റ്റാറ്റസ് കാണുവാൻ കഴിയില്ല. മറിച്ച് മൊബൈൽ നമ്പർ തന്നെ നൽകണം.
പിഎം കിസാൻ പോർട്ടൽ സന്ദർശിച്ച് അക്കൗണ്ട് ബാലൻസ് എങ്ങിനെ അറിയാം?
നിങ്ങൾ ആദ്യം pmkisan.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ ഇടതുവശത്ത് കാണുന്ന ചെറിയ ബോക്സിലെ ബെനിഫിഷ്യറി സ്റ്റാറ്റസിൽ ( Beneficiary Status) ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു പേജ് തുറക്കും.
ഇവിടെ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകി നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാം
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അറിയില്ലെങ്കിൽ, നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അറിയുക (Know Your Registration Number) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങളുടെ പിഎം കിസാൻ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക
അതിന് ശേഷം ക്യാപ്‌ച കോഡ് പൂരിപ്പിച്ച് Get Mobile OTP എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
തന്നിരിക്കുന്ന ബോക്സിൽ OTP നൽകി വിശദാംശങ്ങൾ നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ മുൻപിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പേരും ഉണ്ടാകും.
എന്താണ് പ്രധാനമന്ത്രി കിസാൻ യോജന? (what is PM Kisan Samman Nidhi Yojna?)
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. ഈ പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...