Post Office Scheme: 10 വർഷം കൊണ്ട് ഇരട്ടിക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം..! കിസാൻ വികാസ് പത്രയെക്കുറിച്ച്‌ അറിയാം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്  (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും.   കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം  പ്രത്യേകതയാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 01:57 PM IST
  • പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം പ്രത്യേകതയാണ്.
Post Office Scheme: 10 വർഷം കൊണ്ട് ഇരട്ടിക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം..! കിസാൻ വികാസ് പത്രയെക്കുറിച്ച്‌ അറിയാം

Kisan Vikas Patra: പോസ്റ്റ് ഓഫീസ് (Post Office Investement Scheme) നിക്ഷേപം ഏറെ സുരക്ഷിതവും ലാഭകരവുമാണ്. കുറഞ്ഞ തുക നിക്ഷേപിക്കുന്നതിലൂടെ  നിങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍  പോസ്റ്റ് ഓഫീസ് നല്‍കുന്ന നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാം.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്  (Post Office Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും.  അതായത്, കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി തുടങ്ങിയവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മാത്രം  പ്രത്യേകതയാണ്.   

Also Read:  Good News for Farmers..!! കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത, വലിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
 
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഏറെ സുരക്ഷിതവും അപകടസാധ്യതയില്ലാത്തതും ദീർഘകാല നിക്ഷേപ പദ്ധതികളുമാണ്. യഥാർത്ഥത്തിൽ,  പോസ്റ്റ് ഓഫീസ് പദ്ധതികൾ പരമ്പരാഗത നിക്ഷേപങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നവർക്കും വേണ്ടിയുള്ളതാണ്. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ സർക്കാർ ഗ്യാരന്റി ലഭ്യമാണ്, അതായത്, അതിൽ അപകടസാധ്യതയില്ല. കൂടാതെ, നിക്ഷേപത്തിന് ഉറപ്പുള്ള വരുമാനവും ലഭ്യമാണ്. അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര  (Kisan Vikas Patra). ഈ പോസ്റ്റ്  ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. 

Also Read:  PM Kisan Samman Yojana: രണ്ടു ദിവസത്തെ പിഎം കിസാൻ സമ്മാൻ സമ്മേളനത്തിന് തുടക്കം, കിസാൻ സമ്മാൻ നിധി 12 -ാം ഗഡു പുറത്തിറക്കി

എന്താണ് കിസാൻ വികാസ് പത്ര പദ്ധതി ( (What is Kisan Vikas Patra - KVP)?
ഇന്ന് നിലവിലുള്ള നിക്ഷേപ പദ്ധതികളിൽ ഏറെ നേട്ടം നൽകുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഈ പദ്ധതിയുടെ കാലാവധി 124 മാസമാണ്, അതായത് 10 വർഷവും  4 മാസവും ആണ് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കേണ്ടത്.  അതായത്,  2022 ഏപ്രിൽ 1 മുതൽ 2022 ജൂൺ 30 വരെ നിങ്ങൾ ഈ സ്‌കീമിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ,  നിങ്ങൾ നിക്ഷേപിച്ച തുക 10 വർഷവും 4 മാസവും കൊണ്ട് ഇരട്ടിയാകും..!! 

കിസാൻ വികാസ് പത്രയിൽ എത്ര തുക നിക്ഷേപിക്കാം? (How much to invest in KVP?
ഈ സ്കീമിൽ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. കുറഞ്ഞത് 1000 രൂപ മുതൽ നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.  അതായത്, കുറഞ്ഞത് 1000 രൂപ മുടക്കി നിങ്ങൾക്ക് കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് വാങ്ങാം.  

1988-ലാണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് ഇന്ദിര വികാസ് പത്ര എന്ന പേരിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. വളരെ കുറഞ്ഞ സമയംകൊണ്ട് അതായത് 5  വർഷം കൊണ്ട് നിക്ഷേപ തുക  ഇരട്ടിച്ചിരുന്നു. കർഷകരുടെ സമ്പാദ്യം ഇരട്ടിയാക്കുകയായിരുന്നു  ഈ പദ്ധതികൊണ്ട്  ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഈ പദ്ധതി എല്ലാവർക്കുമായി  തുറന്നു കൊടുത്തിരിയ്ക്കുകയാണ്. അതായത്, ഈ പദ്ധതിയിൽ ആർക്കും, അതായത്  NRI ഒഴികെ ആർക്കും  നിക്ഷേപിക്കാം.  

നിക്ഷേപം ആരംഭിക്കാൻ ആവശ്യം വേണ്ട രേഖകൾ ഏതൊക്കെയാണ്?   (Required documents to invest in KVP?)

ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. അതിനാൽ 2014ൽ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. 

ഈ പദ്ധതിയിൽ 10 ലക്ഷമോ അതിൽ കൂടുതലോ തുക നിക്ഷേപിക്കുകയാണെങ്കിൽ, ITR, സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, വരുമാന തെളിവ്  തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിന് പുറമെ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ  നൽകണം.

കിസാൻ വികാസ് പത്രയുടെ സവിശേഷതകൾ എന്താണ്?  (Features of Kisan Vikas Patra)
ഈ സ്കീമിൽ ഗ്യാരണ്ടീഡ് റിട്ടേണുകൾ ലഭ്യമാണ്, ഇതിന് വിപണിയിലെ സാമ്പത്തിക ഏറ്റക്കുറച്ചിലുകളുമായി യാതൊരു ബന്ധവുമില്ല, അതിനാൽ ഇത് വളരെ സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. കാലാവധിയുടെ അവസാനത്തിൽ നിങ്ങൾക്ക് മുഴുവൻ തുകയും ലഭിക്കും. ഇതിൽ, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭ്യമല്ല. ഇതിൻ്റെ റിട്ടേൺ പൂർണമായും നികുതി വിധേയമാണ്. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കലുകൾക്ക് നികുതിയില്ല

കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് തുക പിൻവലിക്കാം. ഇതിൽ 1000, 5000, 10000, 50000 എന്നീ മൂല്യങ്ങളിൽ തുക നിക്ഷേപിക്കാം. കൂടാതെ, കിസാൻ വികാസ് പത്ര ഈടായി അല്ലെങ്കിൽ സെക്യൂരിറ്റി നൽകി നിങ്ങൾക്ക് ലോൺ എടുക്കാനും സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News