ന്യൂ ഡൽഹി : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലും. ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോൺ മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയതിന് ശേഷം ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടൽ സംഘടപ്പിക്കുന്നത്. സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ ഇന്ത്യയിലെ മാർക്കറ്റിങ് മേധാവിയടക്കമുള്ളവരെയാണ് ട്വിറ്റർ പിരിച്ചു വിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാർക്കും ജോലി നഷ്ടമായി എന്ന മെയിലുകൾ ലഭിച്ചു തുടങ്ങി. മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗത്തിൽ സമ്പൂർണമായ കൂട്ടപ്പിരിച്ചുവിലാണ് ഉണ്ടായിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ട്വിറ്റർ ഇന്ത്യയിൽ തന്നെ എത്രത്തളം ജീവനക്കാരുടെ ജോലി നഷ്ടമായി എന്നതിൽ വ്യക്തതയില്ല. ഏകദേശം 50 ശതമാനം ജീവനെക്കാരെയാണ് അമേരിക്കൻ കമ്പനി പിരിച്ചുവിട്ടിരിക്കുന്നതെന്ന് എൻഡിടിവി തങ്ങളുടെ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണമെങ്കിൽ പ്രതിമാസം 8 ഡോളർ; പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്


മസ്ക് ട്വിറ്റർ വാങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ ആരംഭിക്കുന്നത്. 44 ബില്യൺ യുഎസ് ഡോളർ ചിലവ് ചുരുക്കുന്നതിന്റെ ഭാഗ്യമായിട്ടാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാളിനെയും സിഎഫ്ഒ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി കൊണ്ടാണ് മസ്ക് കൂട്ടപ്പിരിച്ചുവിടൽ ആരംഭിക്കുന്നത്. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ട്വിറ്ററിന്റെ എല്ലാ ഓഫീസുകളിൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.