New Delhi : കേന്ദ്ര ധനകാര്യ നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാറിന്റെ നാലാമത്തെ ബജറ്റ് അവതരണമാണിത്. 2022 ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ വർഷവും കേന്ദ്ര ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന് ഭാഗമായി ഹൽവ സെറിമണി നടത്താറുണ്ട്. കോവിഡ് രോഗബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷം ഹൽവ സെറിമണി നടത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.  പകരം ഈ വര്ഷം എല്ലാവർക്കും അവരവരുടെ ഓഫീസുകളിൽ മധുരം വിതരണം ചെയ്യും.


ALSO READ: Budget 2022 | ഇത്തവണയും പേപ്പർലെസ് ബജറ്റ്, വിശദാംശങ്ങൾക്കായി 'യൂണിയൻ ബജറ്റ്' ആപ്പും


കഴിഞ്ഞ വര്ഷം പേപ്പർ രഹിതവുമായിയാണ് ബജറ്റ് അവരിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച പേപ്പർ രഹിത ബജറ്റായിരുന്നുവത്. ഇത്തവണയും പേപ്പർ രഹിതമായിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൂടാതെ, പാർലമെന്റ് അംഗങ്ങൾക്കും (എംപിമാർ) പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ലഭ്യമാക്കുന്ന  ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്’ സർക്കാർ പുറത്തിറക്കിയിരുന്നു. 2022 ഫെബ്രുവരി 1-ന് ബജറ്റ് സമ്മേളനം പൂർത്തിയാകുമ്പോൾ, 2022-23 ലെ കേന്ദ്ര ബജററ്റിന്റെ രേഖകളും മൊബൈൽ ആപ്പിൽ ലഭ്യമാകും.


ALSO READ: Budget 2022 : ഈ ബജറ്റിൽ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?


ബജറ്റ് പ്രസംഗം, വാർഷിക സാമ്പത്തിക പ്രസ്താവന (ബജറ്റ്), ഭരണഘടന അനുശാസിക്കുന്ന ധനകാര്യ ബില്ലുകൾ, ഗ്രാന്റുകൾക്കുള്ള ഡിമാൻഡ് (ഡിജി) എന്നിവയുൾപ്പെടെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകും. ഈ മൊബൈൽ ആപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.


ALSO READ: Budget 2022 | സ്ത്രീകളുടെ ആരോ​ഗ്യം, ബജറ്റിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തേടി സംരംഭകർ


ജനുവരി 31 നും ഫെബ്രുവരി 1 നും പാർലമെന്റിൽ സീറോ ടൈം  ഷെഡ്യൂൾ ചെയ്യിതിട്ടില്ല. ജനുവരി 31 ന് രാജ്യസഭാ നേതാക്കളുടെ യോഗം ചേരുന്നതിനുള്ള ക്രമീകരണങ്ങൾ ഓൺലൈനായി ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ബജറ്റിന്റെ സാഹചര്യത്തിൽ എല്ലാ COVID-19 പ്രോട്ടോക്കോളുകളും കർശനമായി പാലിക്കാൻ പാർലമെന്റ് സജ്ജീകരിച്ച് കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.