Budget 2022 | ഇത്തവണയും പേപ്പർലെസ് ബജറ്റ്, വിശദാംശങ്ങൾക്കായി 'യൂണിയൻ ബജറ്റ്' ആപ്പും

2022 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ പേപ്പർ രഹിത ബജറ്റ് അവതരണം നടത്തും. ഇന്ത്യൻ ബജറ്റ് അവതരണ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ വർഷം ഈ സംവിധാനം നടപ്പിലാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 05:14 PM IST
  • ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ബാജറ്റ് ലാഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത.
  • ബജറ്റ് ഡോകുമെന്റുകൾ പ്രിന്റ് ചെയ്യാനും, ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുക്കിയിട്ടുണ്ട്.
  • ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് ലഭ്യമാണ്.
Budget 2022 | ഇത്തവണയും പേപ്പർലെസ് ബജറ്റ്, വിശദാംശങ്ങൾക്കായി 'യൂണിയൻ ബജറ്റ്' ആപ്പും

ന്യൂഡൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ബജറ്റ് അവതരണത്തിന് ഡിജിറ്റൽ ഫോമിലേക്ക് മാറാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. ഇത്തവണയും അത് പോലെ തന്നെയാണ് ബജറ്റ് അവതരണം. 2022 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ പേപ്പർ രഹിത ബജറ്റ് അവതരണം നടത്തും. ഇന്ത്യൻ ബജറ്റ് അവതരണ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ വർഷം ഈ സംവിധാനം നടപ്പിലാക്കിയത്. 

ബജറ്റ് പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചതിന് ശേഷം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ, ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം (MeitY) വികസിപ്പിച്ചെടുത്ത യൂണിയൻ ബജറ്റ് എന്ന മൊബൈൽ ആപ്പിലും ബജറ്റിന്റെ വിശദാംശങ്ങൾ ലഭ്യമാകും. ബജറ്റിലെ വിശദാംശങ്ങൾ എല്ലാം പൊതുജനങ്ങൾക്ക് ഈ ആപ്പിലൂടെ ലഭിക്കും. 

Also Read: Budget 2022 | വാഹന മേഖലയ്ക്ക് നിർണായകം, ഓട്ടോമൊബൈൽ, റെന്റൽ കാർ സെഗ്‌മെന്റുകളുടെ ബജറ്റ് പ്രതീക്ഷകൾ

ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ബാജറ്റ് ലാഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ബജറ്റ് ഡോകുമെന്റുകൾ പ്രിന്റ് ചെയ്യാനും, ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് ലഭ്യമാണ്. കൂടാതെ, എല്ലാ ബജറ്റ് രേഖകളും യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഭരണഘടന അനുശാസിക്കുന്ന ബജറ്റ് പ്രസംഗം, വാർഷിക സാമ്പത്തിക പ്രസ്താവന (സാധാരണയായി ബജറ്റ് എന്നറിയപ്പെടുന്നു), ഗ്രാന്റുകൾക്കുള്ള ഡിമാൻഡ് (ഡിജി), ധനകാര്യ ബിൽ തുടങ്ങിയവ ഉൾപ്പെടെ 14 ബജറ്റ് രേഖകൾ ഈ മൊബൈൽ ആപ്പിലൂടെ ലഭ്യമാകുന്നു. 

Also Read: Budget 2022 | സ്ത്രീകളുടെ ആരോ​ഗ്യം, ബജറ്റിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തേടി സംരംഭകർ

അതിനിടെ, യൂണിയൻ ബജറ്റ് നിർമ്മാണ പ്രക്രിയയുടെ അവസാന ഘട്ടം അടയാളപ്പെടുത്തുന്നതിനായി, പ്രധാന ജീവനക്കാർക്ക് മധുരം പങ്കിട്ടു. നിലവിലുള്ള കോവിഡ് -19 പകർച്ചവ്യാധിയും ആരോഗ്യ സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് ഹൽവ ചടങ്ങിന് പകരം മധുരപലഹാരങ്ങൾ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News