Budget 2022 : ഈ ബജറ്റിൽ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ തന്നെ  ഈ ബജറ്റിൽ ഇതിനായി കൂടുതൽ ഫണ്ടുകൾ നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 04:43 PM IST
  • ഇത്തവണയും പേപ്പർ രഹിതമായിരിക്കും കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.
  • ഇത് രണ്ടാം തവണയാണ് ധനമന്ത്രി പേപ്പർ രഹിത ബജറ്റ് അവതരണം നടത്തുന്നത്.
  • ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
  • അതിനാൽ തന്നെ ഈ ബജറ്റിൽ ഇതിനായി കൂടുതൽ ഫണ്ടുകൾ നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Budget 2022 : ഈ ബജറ്റിൽ രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

New Delhi : ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇത്തവണയും പേപ്പർ രഹിതമായിരിക്കും കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഇത് രണ്ടാം തവണയാണ് ധനമന്ത്രി പേപ്പർ രഹിത ബജറ്റ് അവതരണം നടത്തുന്നത്. 

ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ തന്നെ  ഈ ബജറ്റിൽ ഇതിനായി കൂടുതൽ ഫണ്ടുകൾ നീക്കി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററികളുടെ ഗവേഷണത്തിനും വികസനത്തിനും മതിയായ ഫണ്ട് ഈ ബജറ്റിൽ അനുവദിക്കണമെന്ന് വ്യവസായിക സംഘടനയായ എസ്എംഇവി മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ALSO READ: Budget 2022 | സ്ത്രീകളുടെ ആരോ​ഗ്യം, ബജറ്റിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ തേടി സംരംഭകർ

2022 ഇലക്‌ട്രിക് വാഹനങ്ങളുടെ വികസനത്തിന് വഴിത്തിരിവാകുന്ന വർഷമായിരിക്കുമെന്ന് മാറ്റർ സിഇഒയും സ്ഥാപകനുമായ മോഹൽ ലാൽഭായ് പറഞ്ഞു. വരാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ഇലക്ട്രിക്ക് വാഹന, എനർജി സ്റ്റോറേജ് വിഭാഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ  വഴിയൊരുക്കുന്ന സമഗ്രമായ ഒരു പദ്ധതി കൊണ്ട് വരുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: Budget 2022 | വാഹന മേഖലയ്ക്ക് നിർണായകം, ഓട്ടോമൊബൈൽ, റെന്റൽ കാർ സെഗ്‌മെന്റുകളുടെ ബജറ്റ് പ്രതീക്ഷകൾ

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി ബാധകമായ EV-യുടെ എക്‌സ്-ഫാക്‌ടറി വിലയിൽ 1.5 ലക്ഷം രൂപയുടെ FAME II സബ്‌സിഡി വ്യവസ്ഥ പുനഃപരിശോധിക്കുമെന്നും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: Budget 2022: ട്രെയിൻ നിരക്കുകളിൽ വർധനയുണ്ടാകുമോ? ബജറ്റിൽ ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

ലിഥിയം-അയൺ സെല്ലുകളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും ബജറ്റിൽ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലിഥിയം-അയൺ സെല്ലുകളുടെ കസ്റ്റംസ് തീരുവ കുറഞ്ഞാൽ പ്രാദേശിക നിർമ്മാതാക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുവഴി ബാറ്ററി ഉൽപ്പാദനത്തിന്റെ മൊത്തത്തിലുള്ള  ചെലവും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവും കുറയ്ക്കും. ഇത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News