Update on Federal Bank Interest Rate: സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ പരിഷ്കരിച്ച് ഫെഡറൽ ബാങ്ക്. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ ആർബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിൽ ആർബിഐ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. ഫെഡറൽ ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, “പലിശ നിരക്കുകൾ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ  RBI റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ പലിശ നിരക്കുകൾ മാറും. പരിഷ്ക്കരിച്ച നിരക്കുകൾ ദിവസാവസാനം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ (റസിഡന്റ്/എൻആർഇ/ഒഎൻആർ) കൈവശം വച്ചിരിക്കുന്ന ബാലൻസ് കണക്കാക്കി ത്രൈമാസ അടിസ്ഥാനത്തിൽ അതത് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും'. 


Also Read:  Go First Republic Day Sale: റിപ്പബ്ലിക് ദിന വിൽപ്പനയില്‍ വന്‍ ഡിസ്കൗണ്ടുമായി ഗോ ഫസ്റ്റ്


 


ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പുതുക്കിയ പലിശ നിരക്ക് ഇപ്രകാരമാണ്


5 ലക്ഷം രൂപയിൽ താഴെയുള്ള ബാലൻസുകൾക്ക് ആർബിഐ റിപ്പോ നിരക്കിനേക്കാൾ 3.20% കുറവാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.


അതേസമയം, 5 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള തുകയ്ക്ക്  ഫെഡറൽ ബാങ്ക് ഇപ്പോൾ ആർബിഐയുടെ റിപ്പോ നിരക്കിനേക്കാൾ 3.20% കുറവ് പലിശയും 5 ലക്ഷത്തിന് മുകളിലുള്ള ബാലൻസുകൾക്ക് ആർബിഐയുടെ റിപ്പോ നിരക്കിൽ നിന്ന് 3.15% കുറവ് പലിശയുമാണ് ബാങ്ക്  വാഗ്ദാനം ചെയ്യുന്നത്. 


50 ലക്ഷം രൂപ മുതൽ 2 കോടി രൂപയിൽ താഴെയുള്ള  അക്കൗണ്ടുകള്‍ക്ക് ആർബിഐയുടെ റിപ്പോ നിരക്കിൽ നിന്ന് 3.20% കുറവ് പലിശയും 5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് ആർബിഐയുടെ റിപ്പോ നിരക്കിൽ നിന്ന് 3.15% കുറവ്  പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 


50 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ബാലൻസുകൾക്ക്, ആർബിഐയുടെ റിപ്പോ നിരക്കിനേക്കാൾ  2.50% കുറവ് പലിശ  നിരക്ക്  ബാങ്ക് വാഗ്ദാനം ചെയ്യുന്നു.


2 കോടി രൂപയ്ക്ക് മുകളില്‍ തുകയ്ക്ക്  ആർബിഐയുടെ റിപ്പോ നിരക്കിൽ നിന്ന് 2.25% കുറവാണ് പലിശ ലഭിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ