Go First Republic Day Sale: റിപ്പബ്ലിക് ദിന വിൽപ്പനയില്‍ വന്‍ ഡിസ്കൗണ്ടുമായി ഗോ ഫസ്റ്റ്

Go First  എയർലൈൻ നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ആഭ്യന്തര വിമാനങ്ങൾക്ക് 1,199/- രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6,599/- രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 09:57 PM IST
  • Go First എയർലൈൻ നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ആഭ്യന്തര വിമാനങ്ങൾക്ക് 1,199/- രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6,599/- രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.
Go First Republic Day Sale: റിപ്പബ്ലിക് ദിന വിൽപ്പനയില്‍ വന്‍ ഡിസ്കൗണ്ടുമായി ഗോ ഫസ്റ്റ്

Go First Republic Day Sale: എയർ ഇന്ത്യയ്ക്ക് പിന്നാലെ റിപ്പബ്ലിക് ദിനത്തില്‍ വിമാന യാത്ര ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്.   

എയർലൈൻ നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ആഭ്യന്തര വിമാനങ്ങൾക്ക് 1,199/- രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6,599/- രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്‍റെ മുന്നോടിയായി ഗോ ഫസ്റ്റ് തിങ്കളാഴ്ചയാണ്  'റിപ്പബ്ലിക് ഡേ സെയിൽ' ആരംഭിച്ചത്.  ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന ടിക്കറ്റുകളിൽ വൻ കിഴിവാണ് എയർലൈൻസ് വാഗ്ദാനം ചെയ്യുന്നത്.

Also Read:  Bank Strike 2023: പണിമുടക്ക് തീരുമാനവുമായി യൂണിയനുകള്‍ മുന്നോട്ട്, ജനുവരി 30, 31 തിയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

'റിപ്പബ്ലിക് ഡേ സെയിൽ' ജനുവരി 23 മുതൽ 26 വരെ തുടരും.  ഈ സമയത്ത് ബുക്ക്‌ ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾ വഴി 2023 ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാനാകും.  റിപ്പബ്ലിക് ഡേ സെയിൽ ടിക്കറ്റുകൾ GO FIRST വെബ്സൈറ്റിൽ (www.FlyGoFirst.com) ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ GO FIRST -ന്‍റെ  ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക്‌ ചെയ്യാവുന്നതാണ്.  

'GO FIRST എല്ലായ്പ്പോഴും അതിന്‍റെ  എല്ലാ യാത്രക്കാർക്കും സുഖകരവും സൗകര്യപ്രദവുമായ ഫ്ലൈയിംഗ് അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ, GO FIRST അതിന്‍റെ ഈ വർഷത്തെ ഓപ്പണിംഗ് സെയിലായ 'ട്രാവൽ ഇന്ത്യ ട്രാവൽ' (Travel India Travel) വിൽപ്പനയും പ്രഖ്യാപിച്ചു', എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

ബഡ്ജറ്റ് ഫ്രണ്ട്‌ലി നിരക്കിൽ വിനോദ യാത്രകൾ അല്ലെങ്കിൽ ബിസിനസ്സ് യാത്രകൾ ആസൂത്രണം ചെയ്യാൻ ഈ വിൽപ്പന യാത്രക്കാരെ സഹായിക്കുമെന്ന് എയർലൈൻസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News