FD Interest Rates: അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതോടെ പല ബാങ്കുകളും നിക്ഷേപ, വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ചില ബാങ്കുകള്‍ നടപ്പാക്കിയത്. പലിശ നിരക്കില്‍ വരുത്തിയ മാറ്റത്തിന്‍റെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് സ്ഥിര നിക്ഷേപങ്ങള്‍ക്കാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുമേഖലാ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്തെ സ്വകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപ (FD) പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയുണ്ടായി.  അതായത്, പല സ്വകാര്യ ബാങ്കുകളും മുതിർന്ന പൗരന്മാർക്ക്  സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.


Also Read:  Joshimath Update: ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകള്‍ അപകടത്തില്‍, കാത്തിരിയ്ക്കുന്നത് വന്‍ ദുരന്തം 


നമുക്കറിയാം, കൂടുതല്‍ സാമ്പത്തിക ലാഭത്തിനായി ഇന്ന് ആളുകള്‍ കൂടുതലായി സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. അതായത് മറ്റ് നിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ പലിശ  ലഭിക്കുന്നത് സ്ഥിര നിക്ഷേപങ്ങള്‍ക്കാണ്. മുതിര്‍ന്ന പൗരന്മാരും അവരുടെ സുരക്ഷിത ഭാവിയെക്കരുതി  സ്ഥിരനിക്ഷേപങ്ങളെ ആശ്രയിക്കുന്നു.


Also Read:  PAN Card Application: പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് മേല്‍വിലാസത്തിന് തെളിവായി ഉപയോഗിക്കാം ഈ 19 രേഖകള്‍


രാജ്യത്തെ സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയും സ്ഥിര നിക്ഷേപ നിരക്കുകൾ അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. അതായത് ഈ ബാങ്കുകള്‍ ഇപ്പോള്‍ 7.5 ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  



HDFC ബാങ്ക് (HDFC Bank FD Rate)
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് ബന്ക്ക് വാഗ്ദാനം ചെയ്യുന്നത്.


ഐസിഐസിഐ ബാങ്ക് (ICICI Bank FD Rate) 
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന്  3.50% മുതൽ 7.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.


ആക്സിസ് ബാങ്ക് (Axis Bank FD Rate) 
മുതിർന്ന പൗരന്മാർക്ക് ആക്‌സിസ് ബാങ്ക് 3.50% മുതൽ 8.01% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷം മുതൽ 30 മാസം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.


യെസ് ബാങ്ക് (Yes Bank FD Rate) 
 മുതിർന്ന പൗരന്മാർക്ക് യെസ് ബാങ്ക് 3.75% മുതൽ 7.75% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. അതുകൂടാതെ, ബാങ്കിന്‍റെ സ്പെഷ്യല്‍ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 8% ആണ്. ഏറ്റവും ഉയർന്ന പലിശ നിരക്ക് ബാങ്ക് 30 മാസത്തേയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. 


ബന്ധൻ ബാങ്ക് (Bandhan Bank FD Rate) 
ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.75% മുതൽ 8% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 600 ദിവസത്തെ (1 വർഷം, 7 മാസം, 22 ദിവസം) കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് ബാങ്ക് നല്‍കുന്നത്. 


IDFC ഫസ്റ്റ് ബാങ്ക് (IDFC First Bank FD Rate) 
IDFC ബാങ്ക് മുതിർന്ന പൗരന്മാർക്ക് 4% മുതൽ 8% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 18 മാസം, 1 ദിവസം മുതൽ 3 വർഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 
 
അതേസമയം, ഫെബ്രുവരിയിലെ മോണിറ്ററി പോളിസി മീറ്റിംഗിൽ ആർബിഐ വീണ്ടും റിപ്പോ നിരക്ക് ഉയർത്തിയാൽ, ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്താനുള്ള സാധ്യതയുണ്ട് എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.