Joshimath Update: ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകള്‍ അപകടത്തില്‍, കാത്തിരിയ്ക്കുന്നത് വന്‍ ദുരന്തം

Joshimath Update: ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകളാണ് നിലവില്‍ അപകടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. പൗരി, ബാഗേശ്വർ, ഉത്തർകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയാണ് നിലവില്‍ ഭീഷണി നേരിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 11:27 AM IST
  • ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകളാണ് നിലവില്‍ അപകടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. പൗരി, ബാഗേശ്വർ, ഉത്തർകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയാണ് നിലവില്‍ ഭീഷണി നേരിടുന്നത്.
Joshimath Update: ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകള്‍ അപകടത്തില്‍, കാത്തിരിയ്ക്കുന്നത് വന്‍ ദുരന്തം

Joshimath Update: ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠ് ഏറെ അപകടാവസ്ഥയില്‍.  റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമി ഇടിഞ്ഞുതാഴുന്നതുമൂലം വിള്ളൽ വീണ വീടുകളുടെ എണ്ണം 723 ആയി. ഇതുവരെ 131 കുടുംബങ്ങളെയാണ് ദുരിതാശ്വാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. 

അതേസമയം, പ്രദേശത്ത് ഏറെ അപകടാവസ്ഥയില്‍ ചരിഞ്ഞു നില്‍ക്കുന്ന രണ്ടു ഹോട്ടലുകള്‍ പൊളിക്കാനുള്ള നീക്കത്തെ എതിര്‍ത്ത്  ഹോട്ടലുടമയും കുടുംബവും സമരം ആരംഭിച്ചു. സർക്കാർ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നഷ്ടപരിഹാരം സംബന്ധിച്ച യാതൊരു  ഉറപ്പും തരാതെയാണ് നടപടിയെന്നും ഇവര്‍ ആരോപിക്കുന്നു. 

Also Read:  Drugs Smuggling: ലഹരിക്കടത്ത്; മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി, ഷാനവാസിനെ സസ്പെൻഡ് ചെയ്തു

അതേസമയം, നടപടികളുടെ ഭാഗമായി പ്രദേശത്തേയ്ക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരിയ്ക്കുകയാണ്. ഇതോടെ പ്രദേശത്തെ 500 വീടുകല്‍ ഇരുട്ടിലായി.

അതേസമയം, ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകളാണ് നിലവില്‍ അപകടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. അതായത്, പൗരി, ബാഗേശ്വർ, ഉത്തർകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയാണ് നിലവില്‍ ഭീഷണി നേരിടുന്നത്. 
 
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞു താഴുന്ന പ്രകൃതിദുരന്തത്തില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കുകയും അപകടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്. ഏറെ അപകട നിലയിലായ വീടുകളും മറ്റ് കെട്ടിടങ്ങളും അടയാളപ്പെടുത്തി പൊളിക്കാൻ ഉത്തരവിട്ടിരിയ്ക്കുകയാണ് 

ജോഷിമഠ് വഴി മാത്രമേ പ്രശസ്ത തീര്‍ത്ഥാടന സ്ഥലമായ ബദരീനാഥ് ധാമിലേക്ക് പോകാൻ വഴിയുള്ളൂ. നിരവധി വിദഗ്ധർ ജോഷിമഠത്തെക്കുറിച്ചുള്ള പഴയ റിപ്പോർട്ടുകൾ പരിശോധിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് 
പ്രദേശത്തെ വീടുകളുടെയും ഹോട്ടലുകളുടെയും എണ്ണം, തപോവൻ വിഷ്ണുഗഡ് എൻടിപിസി ജലവൈദ്യുത പദ്ധതി  തുടങ്ങി നിരവധി കാരണങ്ങളാൽ ജോഷിമഠം താഴുകയാണ്‌ എന്നാണ് കണ്ടെത്തിയത്. 

ജോഷിമഠിനൊപ്പം ഉത്തരാഖണ്ഡിലെ ഈ അഞ്ച് പ്രദേശങ്ങളും ദുരന്തം നേരിടും എന്നാണ് റിപ്പോര്‍ട്ട്.
വിദഗ്ധര്‍ നല്‍കുന്ന  റിപ്പോര്‍ട്ട് അനുസരിച്ച് ജോഷിമഠം മാത്രമല്ല മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സമാനമായ കൂടുതൽ ദുരന്തങ്ങൾ മുന്നിലെത്തുന്നു. പൗരി, ബാഗേശ്വർ, ഉത്തരകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയും ഇതേ വിധി തന്നെ നേരിടാം. ഈ ജില്ലകളിലെ പ്രദേശവാസികളും ജോഷിമഠ്  പോലുള്ള ഒരു സാഹചര്യത്തെ ഭയപ്പെടുകയാണ്.

തെഹ്‌രി ജില്ലയിലെ നരേന്ദ്രനഗർ അസംബ്ലി നിയോജക മണ്ഡലത്തിലെ അടലി ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഋഷികേശ്-കർണപ്രയാഗ് റെയിൽ പാത പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയാണ്. അടാലിയുടെ ഒരറ്റത്ത് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഡസൻ കണക്കിന് വീടുകൾക്ക് വിള്ളലുണ്ടായപ്പോൾ, മഠിന്‍റെ മറ്റേ അറ്റത്ത് ടണലിൽ സ്‌ഫോടനം നടക്കുന്നതിനാൽ വീടുകൾക്കും വലിയ വിള്ളലുകൾ ഉണ്ടായി. 

നിലവിൽ നടക്കുന്ന റെയിൽവേ പദ്ധതി കാരണം തങ്ങളുടെ വീടുകളിൽ വിള്ളലുകൾ ഉണ്ടായതായി പൗരി
പ്രദേശവാസികൾ പറയുന്നു.  

ഉത്തരകാശിയിലെ ആകെ 26 ഗ്രാമങ്ങൾ വളരെ സെൻസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭട്‌വാദി, ആസ്തൽ, ഉദ്രി, ധനേതി, സൗദ്, കാമദ്, താണ്ടി, സിരി, ധാർകോട്ട്, കയാർക്ക്, ബർസു, കുജ്ജൻ, പിലാങ്, ജോദവ്, ഹുറി, ദസ്ദ, ദണ്ഡൽക, അഗുഡ, ഭാൻകോളി, സെകു, വീർപൂർ, ബദേത്തി, കൻസി, ബദിയ എന്നിവയാണ് അവ. കഫ്നൗളും കൊറോണയും. ഇതിൽ ആദ്യത്തെ ഒമ്പത് വില്ലേജുകൾ മാത്രമാണ് ജിയോളജിസ്റ്റുകൾ വിശദമായി പരിശോധിച്ചത്.

രുദ്രപ്രയാഗിലെ മറോഡ ഗ്രാമമാണ് ഋഷികേശ്-കർണപ്രയാഗ് റെയിൽ പാതയുടെ നിർമ്മാണത്തിന്‍റെ  ആഘാതം നേരിടുന്നത്. ഗ്രാമത്തിൽ തുരങ്ക നിർമാണം മൂലം ചില വീടുകൾ തകരുകയും നിരവധി വീടുകൾ നാശത്തിന്‍റെ വക്കിലുമാണ്. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്ത ദുരിതബാധിത കുടുംബങ്ങൾ ഇടിഞ്ഞു വീഴാറായ വീടുകളിലാണ് കഴിയുന്നത്. ഗ്രാമവാസികളെ ഉടൻ ഇവിടെ നിന്ന് മാറ്റിയില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. 

മലയോരത്ത് നടക്കുന്ന തുടർച്ചയായുള്ള നിർമാണ പ്രവർത്തനങ്ങൾ ഇവിടുത്തെ വീടുകള്‍  സുരക്ഷിതമല്ലാതാകുകയാണ്. ഇതിന് ഒരു പരിഹാരം പെട്ടെന്ന് കണ്ടെത്തിയില്ല എങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News