മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ(Vijay Mallya) കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ(Kingfisher Airlines) ഹെഡ് ക്വാട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് (Kingfisher House) വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ്(Hyderabad) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയല്‍ട്ടേഴ്‌സാണ് (Saturn Realtors) കെട്ടിടം വാങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(Debt Recovery Tribunal) ആണ് വില്‍പന നടത്തിയത്. 2016 മാര്‍ച്ച് മുതലാണ് കെട്ടിടം വില്‍ക്കാനുള്ള നീക്കം ആരംഭിച്ചത്. മുംബൈ സാന്താക്രൂസിലെ(Santa Cruz) ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് കിങ്ഫിഷര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. 150 കോടി രൂപയാണ്  കിങ്ഫിഷര്‍ ഹൗസിന് നിശ്ചയിച്ചിരുന്ന വില. എന്നാല്‍ ഇതുവരെ വില്‍പന ഒന്നും നടന്നിരുന്നില്ല. 


Also Read: സുഖവാസം കഴിഞ്ഞു ... ഇനി ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക്.... വിജയ്‌ മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും!!


അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് കിങ്ഫിഷര്‍ ഹൗസ് ഇപ്പോള്‍ വില്‍പന നടന്നിരിക്കുന്നത്. ഈ വില്‍പനയില്‍ നിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണ് ലഭിക്കുക. മല്യയുടെ മറ്റ് ഓഹരികള്‍ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു. 


Also Read:  Most Luxurious Homes: ഇന്ത്യയിലെ ഏറ്റവും ആഡംബര വസതികളുടെ ഉടമകള്‍ ആരെന്നറിയുമോ? 


State Bank of India നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്(Consortium) ഏകദേശം 10000 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. 2019-ല്‍ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യന്‍ സര്‍ക്കാര്‍(Indian Government) പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.