ജൂലൈ മാസം ആരംഭിക്കുന്നതോടെ നിരവധി സാമ്പത്തിക മാറ്റങ്ങളാണ്  Banking  മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഇവയില്‍ ഒട്ടുമിക്കതും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ മുതല്‍  Banking രംഗത്ത് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം ...


SBI Bank:- 


നാളെ പുതിയ മാസം ആരംഭിക്കുന്നതോടെ  SBI Bank ഇടപാടുകളില്‍ വരുന്ന സാമ്പത്തിക മാറ്റങ്ങള്‍ അനവധിയാണ്.  ബാങ്ക് സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട മാറ്റം.  സൗജന്യ ATM ഉപയോഗം,  ചെക്ക് ബുക്ക്  എന്നീ കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.  


ജൂണ്‍ 10ന്  RBI (Reserve Bank of India) ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഫീസ്‌ കൂട്ടിയിരുന്നു.  ATM ലൂടെ പണം പിൻവലിക്കുന്നതിന്  ബാങ്കുകള്‍ ഈടാക്കിയിരുന്ന  ഫീസടക്കം  RBI വര്‍ദ്ധിപ്പിച്ചിരുന്നു.


അതനുസരിച്ച്,   ജൂലൈ 1 മുതല്‍    ATM വഴിയുള്ള പണം  പിൻവലിക്കല്‍, ചെക്ക് ബുക്ക് തുടങ്ങിയവയുടെ ഫീസ്‌  മാറുകയാണ്. പുതിയ നിയമനുസരിച്ച്  4  തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കും.  അഞ്ചാമത്തെ തവണ പണം പിന്‍ വലിയ്ക്കുമ്പോള്‍   ബാങ്ക് തുക ഈടാക്കും.  ഇത് ATM വഴിയുള്ള പണം പിന്‍വലിക്കലോ, ബ്രാഞ്ച് വഴിയുള്ളതോ ആകാം. 


അഞ്ചാമത്  പണം പിന്‍വലിയ്ക്കുമ്പോള്‍ BSBD അക്കൗണ്ട് ഉടമകള്‍ നല്‍കേണ്ടി വരുന്ന പുതുക്കിയ  ചാര്‍ജ്ജുകള്‍ ഇപ്രകാരമാണ്.


SBI ATM വഴിയുള്ള പണം പിന്‍വലിക്കല്‍ :  Rs. 15 + GST


മറ്റ് ബാങ്കുകളുടെ ATM വഴിയുള്ള പണം പിന്‍വലിക്കല്‍ :  Rs. 15 + GST


ചെക്ക് ബുക്കുകള്‍ക്കുള്ള  ഫീസും SBI വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  


ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക്  സൗജന്യമായി ലഭിക്കും. ഇതില്‍  10 ചെക്ക് ലീഫ്  ആയിരിയ്ക്കും ഉണ്ടാവുക. വീണ്ടും ചെക്ക് ബുക്ക്  ആവശ്യമായി വന്നാല്‍,  തുക നല്‍കേണ്ടതായി വരും. 


 10  ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്കിന്  Rs.40 + GST ആണ്  ബാങ്ക് ഈടാക്കുക. 


25 ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്കിന്  Rs.75 + GST ആണ് ഈടാക്കുക. 


അടിയന്തിരമായി ചെക്ക് ബുക്ക് (Emergency Cheque Book:) ആവശ്യമായി  വന്നാല്‍,    10 ചെക്ക് ലീഫ്  ഉള്ള ചെക്ക് ബുക്ക് ലഭിക്കും ഇതിനായി  Rs .50 + GST ആണ് നല്‍കേണ്ടത്.


എന്നാല്‍, ഈ നിയമങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് (Senior Citizen) ബാധകമല്ല.


Also Read: Special fixed deposit scheme: ഈ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഉടന്‍ അവസാനിക്കും


IFSC Code മാറ്റം


കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ IFSC Code മാറും.  പുതിയ  കോഡുകള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.   ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചതോടെ  വിജയ ബാങ്കില്‍ അക്കൗണ്ട്  ഉള്ളവര്‍  ശ്രദ്ധിക്കുക.  IFSC കോഡ് നാളെമുതല്‍ മാറുകയാണ്.


ചെക്ക് ബുക്ക് കാലാവധി


കോര്‍പറേഷന്‍ ബാങ്ക്,   ആന്ധ്രാ ബാങ്ക്, എന്നീ ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി അവസാനിച്ചു. ഉപഭോക്താക്കള്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന്‍ ബാങ്കിന്‍റെ ചെക്ക് ബുക്ക്  ആണ്.


Also Read: Alert! Increase in SBI service charges: എസ്ബിഐ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ജൂലൈ 1 മുതല്‍ ഈ നിയമങ്ങളില്‍ മാറ്റം


Special Fixed Deposit Scheme അവസാനിക്കുന്നു


മുതിര്‍ന്ന പൗരന്മാരുടെ വരുമാനം  ഉറപ്പാക്കുന്നതിനായി ആരംഭിച്ച  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി  (Special Fixed Deposit Scheme) ജൂലൈ 1 മുതല്‍ ലഭ്യമാകില്ല.   ജൂണ്‍ 30ന് അവസാനിക്കുന്ന ഈ പദ്ധതി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank), ഐസിഐസിഐ ബാങ്ക് (ICICI Bank), ബാങ്ക് ഓഫ് ബറോഡ (BOB) എന്നീ ബാങ്കുകളാണ് നടപ്പാക്കിയിരുന്നത്.


Also Read: Bank Alert! ജൂലൈയിൽ 15 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക


TDS


കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇരട്ടി TDS ഈടാക്കും. പ്രതിവര്‍ഷം 50,000 രൂപക്ക് മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടോണുകള്‍ സമര്‍പ്പിക്കാവര്‍ക്കാണ് ഇത് ബാധകമാവുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക