ന്യൂഡൽഹി: ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമ (Foreign Exchange Management Act) ലംഘിച്ചതിന് ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഷവോമി ഇന്ത്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 5,551 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു. കമ്പനി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Xiaomi ഇന്ത്യ എന്നും വിളിക്കപ്പെടുന്ന കമ്പനി MI എന്ന ബ്രാൻഡ് നാമത്തിൽ രാജ്യത്ത് മൊബൈൽ ഫോൺ വിതരണക്കാരനാണ്. ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ. ഫെബ്രുവരിയിൽ കമ്പനി വിദേശത്തേക്ക് അയച്ച അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഫെഡറൽ ഏജൻസി അന്വേഷണം ആരംഭിച്ചതിന് ശേഷം ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പണം പിടിച്ചെടുക്കുന്നതെന്ന് ഇഡി കൂട്ടിച്ചേർത്തു. 


Also Read: Manjuvani Bhagyaratnam: ഒരു സെലിബ്രിറ്റി ഉണ്ടാവുന്നതെങ്ങനെ??? നടി മഞ്ജുവാണി ഭാ​ഗ്യരത്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്


 


2014ലാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. അതിന്റെ അടുത്ത വർഷം മുതൽ പണം അയക്കാൻ തുടങ്ങിയെന്നും ഇഡി പറഞ്ഞു. ഷവോമി ​ഗ്രൂപ്പിന്റേതടക്കമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങളിലേക്ക് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി റോയൽറ്റിയുടെ മറവിൽ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പറഞ്ഞു. ഇത് ഫെമയുടെ സെക്ഷൻ 4 ന്റെ ലംഘനമാണ്. മാത്രമല്ല, വിദേശത്തേക്ക് പണം അയക്കുമ്പോൾ ഷവോമി ഇന്ത്യ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും ഇഡി കുറ്റപ്പെടുത്തി.


ഈ മാസം ആദ്യം, കർണാടകയിലെ ബെംഗളൂരുവിലുള്ള ഏജൻസിയുടെ റീജണൽ ഓഫീസിൽ ഗ്രൂപ്പിന്റെ ആഗോള വൈസ് പ്രസിഡന്റ് മനു കുമാർ ജെയിനിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.