New Delhi : സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസിസുമായി (ZEEL) ലയിക്കാൻ തീരുമാനം എടുത്തിരുന്നു എന്ന് സമ്മതിച്ച് റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries). എന്നാൽ സീയുടെ സ്ഥാപകരുടെ ഓഹരി സംബന്ധിച്ചുള്ള ചില കാരണങ്ങളാൽ തീരുമാനം ഉപേക്ഷിച്ചതെന്ന് റിയലൻസ് ഇൻഡസ്ട്രീസ് ഇന്ന് ഒക്ടോബർ 13ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെലിവിഷൻ സ്ഥാപനത്തെ പുനർജീവിപ്പിക്കാൻ സാധിക്കുന്നത് റിലയൻസിനാണ് സാധിക്കുക എന്ന് ഇൻവെസ്കോ അറിയിച്ചതിന് ശേഷമാണ് മുകേഷ് അമ്പാനിയുടെ സ്ഥാപനമായ റിയലൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്.


"സീയും ഇൻവെസ്‌കോയും തമ്മിലുള്ള തർക്കത്തിനിടയിലേക്ക് ഞങ്ങളും ഉൾപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വാസ്താവങ്ങളല്ല" റിയലൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ അറിയിച്ചു.


ALSO READ ; ZEEL-Invesco Case: ബോർഡ് മീറ്റിങിൽ Punit Goenka ഇൻവെസ്കോയുടെ തട്ടിപ്പ് വെളിച്ചെത്തുകൊണ്ടുവന്നു


മാനേജിംഗ് ഡയറക്ടറായി ഗോയങ്കയുടെ തുടർച്ച


" റിലയൻസ് എപ്പോഴും നിലവിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കൊപ്പം തുടരാൻ ശ്രമിക്കുകയും അവരുടെ പ്രകടനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകാറുണ്ട്. അതനുസരിച്ച്, മിസ്റ്റർ ഗോയങ്കയെ മാനേജിംഗ് ഡയറക്ടറായി തുടരുന്നതും മിസ്റ്റർ ഗോയങ്ക ഉൾപ്പെടെയുള്ള മാനേജ്മെന്റിന് ESOP- കൾ നൽകുന്നതും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


ഇവിടെ ശ്രദ്ധ നൽകേണ്ടത് സീലിൻറെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി പുനീത് ഗോയങ്കയുടെ തുടർച്ചയെക്കുറിച്ച് സീൽ പറഞ്ഞതും റിലയൻസ് മീഡിയ പ്രസ്താവന സ്ഥിരീകരിക്കുന്നുവെന്നത് .


ALSO READ : ZEEL നെതിരെ NCLT ഉത്തരവ് പുറപ്പെടുവിച്ചെന്നുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധം, സത്യാവസ്ഥ ഇതാണ്


കൂടാതെ, ഇൻവെസ്കോ നിർദ്ദേശിച്ച ഡയറക്ടർ ബോർഡിനായുള്ള 6 പേരുകൾ ഏതെങ്കിലും വിധത്തിൽ റിലയൻസുമായി ബന്ധപ്പെട്ടതാണെന്നും ഇത് ഇപ്പോൾ സെബിയും മറ്റ് ഏജൻസികളും അന്വേഷിക്കേണ്ട വിഷയമാണെന്നും കാര്യം അറിയാവുന്ന കാര്യമാണ്.


'ഇൻവെസ്കോ റിലയൻസിനെ ചർച്ചയ്ക്ക് സഹായിച്ചു'


റിയലൻസ് ഇൻഡസ്ട്രീസിന്റെ പ്രസ്താവന പ്രകാരം "2021 ഫെബ്രുവരി/ മാർച്ച് മാസങ്ങളിൽ, ഞങ്ങളുടെ പ്രതിനിധികളും സീയുടെ സ്ഥാപക കുടുംബാംഗവും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പുനിത് ഗോയങ്കയുമായി നേരിട്ട് ചർച്ചകൾ നടത്താൻ ഇൻവെസ്കോ റിലയൻസിനെ സഹായിച്ചു. സീയുടെയും ഞങ്ങളുടെ എല്ലാ സ്വത്തുക്കളുടെയും ന്യായമായ മൂല്യനിർണ്ണയത്തിൽ ഞങ്ങളുടെ മീഡിയ പ്രോപ്പർട്ടികൾ സീയുമായി ലയിപ്പിക്കാൻ ഞങ്ങൾ ഒരു വിശാലമായ നിർദ്ദേശം നൽകിയിരുന്നു. സീയുടെയും ഞങ്ങളുടെ സ്വത്തുക്കളുടെയും മൂല്യനിർണ്ണയം ഒരേ പരിധിയുള്ളതാണ്. ഈ നിർദ്ദേശം എല്ലാ ലയിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും ശക്തി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും സീയുടെ ഓഹരിയുടമകൾ ഉൾപ്പെടെ എല്ലാവർക്കും ഗണ്യമായ മൂല്യം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും"


ALSO READ : ZEEL Board മാറ്റം വരുത്തണമെന്ന് Invesco, ബോർഡിലേക്ക് അമേരിക്കൻ കമ്പനി നിർദേശിക്കുന്നവരുടെ യോഗ്യത എന്താണെന്ന് ചോദ്യം ഉയരുന്നു


"എന്നിരുന്നാലും, മുൻഗണനാ വാറന്റുകൾ സബ്‌സ്‌ക്രൈബ് ചെയ്‌ത് അവരുടെ ഓഹരികൾ വർദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപക കുടുംബത്തിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട് ഗോയങ്കയും ഇൻവെസ്കോയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. മാർക്കറ്റ് പർച്ചേസുകളിലൂടെ സ്ഥാപകർക്ക് എപ്പോഴും തങ്ങളുടെ ഓഹരി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് നിക്ഷേപകർക്ക് തോന്നി. റിലയൻസിൽ, ഞങ്ങൾ എല്ലാ സ്ഥാപകരെയും ബഹുമാനിക്കുന്നു, ഒരിക്കലും ശത്രുതാപരമായ ഇടപാടുകളൊന്നും അവലംബിച്ചിട്ടില്ല. അതിനാൽ, ഞങ്ങൾ കൂടുതൽ മുന്നോട്ട് പോയില്ല" എന്ന് പറഞ്ഞ് പ്രസ്താവന അവസാനിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.