ജോധ്പൂർ:  പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിക നിലയിൽ കണ്ടെത്തി.   കൃഷിയിടത്തിലെ കുടിലിനുള്ളയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരിൽ 6 പേർ പ്രായപൂർത്തിയായവരും 5 പേർ കുട്ടികളുമാണ്.  രാത്രി കൃഷി സ്ഥലത്ത് ഉറങ്ങാന് പോയ കുടുംബത്തിലെ അംഗമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇയാൾ നൽകുന്ന വിവരം അനുസരിച്ച് ശനിയാഴ്ച രാത്രി ഒരു ഒൻപത് പത്തുമണിയോടെ താൻ കൃഷിയിടത്ത് പോയി കിടന്നുറങ്ങിയെന്നും ശേഷം രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇവർ മറിച്ചുകിടക്കുന്നത് കണ്ടത് എന്നുമാണ്. ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലയെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  


Also read: ജമ്മു കശ്മീരില്‍ കേന്ദ്ര നടപടികള്‍ ഫലം കാണുന്നു;സുരക്ഷാ സൈനികര്‍ കൊല്ലപെടുന്നതില്‍ 50 ശതമാനം കുറവ്!


2015 ൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ (Sindh Province) നിന്ന് ദീർഘകാല വിസയിലാണ് ഭിൽ സമുദായത്തിൽപ്പെട്ട കുടുംബം ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ആറുമാസമായി അവർ കൃഷിക്ക് വാടകയ്‌ക്കെടുത്ത ലോഡ്ത ഗ്രാമ (Lodta village) ഫാമിലാണ് താമസിച്ചിരുന്നത്.


മൃതദേഹങ്ങളിൽ ഏതെങ്കിലും പരിക്കേറ്റ അടയാളമോ മറ്റ് സംശയം തോന്നിക്കുന്ന സഹചര്യങ്ങളോ ഒന്നും ഇല്ലയെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.  എങ്കിലും പ്രത്യേക ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ് ഞങ്ങൾ ഒരു ഫോറൻസിക് ടീമിനെയും ഡോഗ് സ്ക്വാഡിനെയും കൊണ്ടുവന്ന് പരിശോധന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  


Also  read: പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലത്... 


പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുടുംബത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.  ഇതിനിടയിൽ രക്ഷാബന്ധന്‍ ദിനത്തില്‍ ഇവരുടെ ഒരു സഹോദരി കുടിലില്‍ എത്തിയിരുന്നുവെന്നും ഇവര്‍ നഴ്‌സാണെന്നുമാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളുടെ കൂട്ട മരണത്തില്‍ ഇവരുടെ പങ്കും സംശയിക്കുന്നുണ്ട്.


മാത്രമല്ല കുടിലിൽ നിന്നും ചില രാസവസ്തുക്കളുടെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്.  ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.