Online Fraud Case: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ
Crime News: ഇവരുടെ പക്കല്‍ നിന്നും 158 മൊബൈല്‍ ഫോണും 16 ലാപ്ടോപ്പും 60 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
കൊളംബോ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ. ശ്രീലങ്കന്‍ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റു ചെയ്തത്. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച സിഐഡി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%
ഇവരുടെ പക്കല്‍ നിന്നും 158 മൊബൈല്‍ ഫോണും 16 ലാപ്ടോപ്പും 60 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. നെഗുംബോയിലെ ആഡംബര വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്വേഷണസംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. അതനുസരിച്ച് ആദ്യം 13 പേരെയും പിന്നീട് 19 പേരെയും കൂടി പിടികൂടുകയായിരുന്നു.
Also Read: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!
തട്ടിപ്പിനിരയായ ആളുടെ പരാതി പ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നല്‍കാമെന്നും പറഞ്ഞാണ് സംഘം തട്ടിപ്പു നടത്തിയത്. വാഗ്ദാനത്തില്‍ ആകൃഷ്ടരായി എത്തുന്നവരെ വാട്‌സാപ്പ് കൂട്ടായ്മയില്‍ ചേര്‍ക്കും. ആദ്യഘട്ട പ്രതിഫലം നല്‍കിയശേഷം ഇരകളെ നിക്ഷേപത്തിനായി നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് റിപ്പോർട്ട്.
Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!
തട്ടിപ്പിനിരയായവരില്‍ തദ്ദേശീകളും വിദേശികളുമുണ്ടെന്നാണ് റിപ്പോർട്ട്. ദുബായ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പു റാക്കറ്റിലെ കണ്ണികളാണിവരെന്നാണ് സൂചന. നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും സംഘം നടത്തിയതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy