മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം, 16കാരനെ പീഡിപ്പിച്ച് ദഫ് മുട്ട് അധ്യാപകര്‍!
അബ്ദുല്‍ റസാഖ്, ഷാഫി എന്നിവര്‍ക്കെതിരെ പോസ്കോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലപ്പുറം (Malappuram) കാടാമ്പുഴയില്‍ മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 16കാരനെ പീഡിപ്പിച്ചു. സംഭവത്തില്‍ ദഫ് മുട്ട് പഠിപ്പിക്കാന്‍ മദ്രാസയിലെത്തിയ രണ്ടു അധ്യാപകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അബ്ദുല്‍ റസാഖ്, ഷാഫി എന്നിവര്‍ക്കെതിരെ പോസ്കോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. 2017 ഫെബ്രുവരിയില്‍ തൃശൂര്‍ (Thrissur) അമല ആശുപത്രിക്കടുത്തുള്ള ലോഡ്ജ് മുറിയിലും കൊണ്ടോട്ടിയിലും വച്ചാണ് കുട്ടി പലതവണ പീഡനത്തിനിരയായത്.
ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍
പിന്നീടു കുട്ടി ഇവരില്‍ നിന്നും അകന്നു ഇവര്‍ക്കൊപ്പം പോകാതെ വന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. ഇതിനൊപ്പം അടുത്ത ദിവസങ്ങളിലായി കുട്ടികള്‍ക്ക് എതിരെയുള്ള ലൈ൦ഗീകാതിക്രമ ബോധവത്കരണ വീഡിയോയും കുട്ടി കണ്ടു. ഇതിനു പിന്നാലെയാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്.
ALSO READ | ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: വീട്ടമ്മയുടെ പരാതിയില്‍ SI അറസ്റ്റില്‍!
സംഭവം അറിഞ്ഞതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് കാടാമ്പുഴ പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായി എന്നാണ് സൂചന. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.