ഓൺലൈൻ പഠനത്തിന് നാലാം ക്ലാസ് വിദ്യാർഥിക്ക് MLA നൽകിയ ഫോൺ ബൈക്കിലെത്തി മോഷ്ടിച്ച 17കാരനെ പിടികൂടി
Mavelikara Police പുറത്തുവിട്ട CCTV ദൃശ്യം കണ്ട പ്രതിയുടെ അമ്മ പൊലീസിനെ (Kerala Police) വിവരമറിയിച്ചതോടെയാണു ആളിനെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച മാവേലിക്കര സി ഐ സി.ശ്രീജിത് സ്മാർട് ഫോൺ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വീട്ടിൽ നേരിട്ടെത്തി തിരികെ നൽകി
Alappuzha : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത സഹോദരങ്ങൾക്കു മാവേലിക്കര എംഎൽഎ എം എസ് അരുണ്‍കുമാര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ (Smart Phone) അപഹരിച്ച സംഭവത്തില്‍ പള്ളിപ്പാട് സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍. മാവേലിക്കര പൊലീസ് പുറത്തുവിട്ട CCTV ദൃശ്യം കണ്ട പ്രതിയുടെ അമ്മ പൊലീസിനെ (Kerala Police) വിവരമറിയിച്ചതോടെയാണു ആളിനെ തിരിച്ചറിഞ്ഞത്.
പള്ളിപ്പാട് സ്വദേശിയായ പതിനേഴുകാരനുമായി അമ്മ സ്റ്റേഷനിലെത്തി വിവരമറിയിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന യുവാവിനെയും സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.
ALSO READ : Kannur ഒൻപത് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
പ്രതി കായകുളം കറ്റാനത്തെ തന്റെ അമ്മയുടെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞാണ് കൂടെയുള്ള യുവാവിനെ കൂട്ടിയത്. എന്നാൽ പതിനേഴുകാരൻ സുഹൃത്തായ യുവാവിനെ തഴക്കര ഗവർണമെന്റ് ആശുപത്രിക്ക് സമീപമുള്ള മാര്‍ത്തോമാ പള്ളിക്കു മുന്നില്‍ ഇറക്കി, കാത്തു നില്‍ക്കാന്‍ പറഞ്ഞ ശേഷമാണ് കടയിലെത്തിയത്. മൊബൈല്‍ കവര്‍ന്ന ശേഷം തിരികെ വന്ന് യുവാവിനെയും ബൈക്കില്‍ കയറ്റി കറ്റാനത്തേക്ക് പോവുകയായിരുന്നു.
മോഷണ വിവരമറിയാതെയാണ് യുവാവ് പ്രതിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചത്. യുവാവ് നിരപരാധിയെന്നു കണ്ട് പോലീസ് വെറുതെ വിട്ടു. പണം കവരാന്‍ കടയില്‍ കയറിയപ്പോളാണ് മൊബൈല്‍ ഫോണ്‍ കിട്ടിയതെന്നും ഫോണ്‍ വില്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.
ALSO READ : Kalluvathukkal Case : അങ്ങനെ ഒരു കാമുകനില്ല, രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ
പതിനേഴുകാരനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. ജുവൈനൽ കോടതിയിൽ നിന്നു നോട്ടീസ് ലഭിക്കുമ്പോൾ ഹാജരാകണമെന്നു നിർദേശിച്ച് പൊലീസ് പ്രതിയെ അമ്മയ്ക്കൊപ്പം വിട്ടു. ഇന്ന് വൈകിട്ട് അഞ്ചോടെ വർഗീസിന്റെ വീട്ടിലെത്തിയ മാവേലിക്കര സി ഐ സി.ശ്രീജിത് മൊബൈൽ ഫോണും ഒപ്പം മധുരവും കുട്ടികൾക്കു കൈമാറി.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച മാവേലിക്കര സി ഐ സി.ശ്രീജിത് സ്മാർട് ഫോൺ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വീട്ടിൽ നേരിട്ടെത്തി തിരികെ നൽകി. ഇരുകാലുകൾക്കും സ്വാധീനം ഇല്ലാത്ത മാവേലിക്കര തഴക്കരയിൽ കെ.ടി.വർഗീസിന്റെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി ജെറോം, ഒൻപതിൽ പഠിക്കുന്ന ജോയൽ എന്നിവരുടെ മൊബൈൽ ആണു വീടിനോടു ചേർന്നുള്ള ചായക്കടയിൽ സാധനം വാങ്ങാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ബൈക്കിലെത്തിയ പതിനേഴുകാരൻ അപഹരിച്ച് കടന്ന് കളഞ്ഞത്.
ALSO READ : Udayamperoor Murder: മദ്യപിച്ചെത്തി മർദ്ദനം, അച്ഛൻ മകനെ വെട്ടിക്കൊന്നു
കടയോട് ചേര്‍ന്നു തന്നെയാണ് വര്‍ഗ്ഗീസിന്റെ വീടും നില്‍ക്കുന്നത്. 48 കാരനായ വര്‍ഗീസിന്റെ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന വര്‍ഗീസിന്റെ മക്കളുടെ ദുരിതം തിരിച്ചറിഞ്ഞാണ് എംഎല്‍എ എം.എസ് അരുൺ കുമാർ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA