Kollam : കല്ലുവാതുക്കല്ലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ പ്രതിയായ രേഷ്മയോട് ചാറ്റ് ചെയ്ത കാമുകൻ .യഥാർഥത്തിൽ ഇല്ലെന്ന് കണ്ടെത്തി പൊലീസ് (Kerala Police). കാമുകനെന്ന പേരിൽ ഫേസ്ബുക്കിലൂടെ (Facebook) ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ആത്മഹത്യ ചെയ്ത് ബന്ധുക്കളായ രണ്ട് യുവതികളാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയിലാണ് പൊലീസ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച രേഷ്മയുടെ ബന്ധുക്കളായ ആര്യയും ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മയും കൊല്ലം ഇത്തക്കരയാറിൽ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും ചേർന്ന് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിക്കുകയായിരുന്നു.
ALSO READ : Kalluvathukkal Case: രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തിയതായി പോലീസ്, അവസാനിക്കാത്ത ദുരൂഹത
ഫേസ്ബുക്ക് അക്കൗണ്ടിന് അനന്തു എന്ന പേര് നൽകിയായിരുന്നു യുവതികൾ രേഷ്മയോട് ചാറ്റ് ചെയ്തത്. അതേസമയം
ഈ വ്യാജ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് ഫോൺ വിളികളൊന്നും വന്നിരുന്നില്ല. രേഷ്മയെ കബളിപ്പിക്കുക എന്ന് മാത്രമായിരുന്നു ഇരുവരുടേയും ശ്രമമെന്ന് ഗ്രീഷ്മ മരിക്കുന്നതിന് മുമ്പ് മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ആ സുഹൃത്താണ് പൊലീസിന് ഈ വിവരങ്ങള്‍ കൈമാറിയത്.
ALSO READ : Kalluvathukkal Case Reshma Facebook Friend: ആരാണാ ഫേസ്ബുക്ക് സുഹൃത്ത്? പോലീസ് തിരയുന്നു
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്താനായിരുന്നു പൊലീസ് ഗ്രീഷ്മയെയും ആര്യയെയും വിളിപ്പിച്ചത്. പിന്നാലെയാണ് ഇരുവരെയും കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു യുവതി മൊഴി നൽകിയിരുന്നു. ഇതിന് കുറച്ച് ചോദിച്ച് മനസ്സിലാക്കാൻ പൊലീസ് ആര്യയെയും ഗ്രീഷ്മയെയും വിളിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇരുവരും വെള്ളത്തിൽ മുങ്ങി മരിച്ചെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...