Crime News: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽ
രണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് 16കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
കൊല്ലം: ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ പിടിയിൽ. കായംകുളം കീരിക്കാട് സ്വദേശി വിനോയ് ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. നിരന്തരമുള്ള ചാറ്റിങ്ങിലൂടെ പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ അമ്മ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞതോടെ ചടയമംഗലം പൊലീസിന് പരാതി നൽകി. പെൺകുട്ടിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ കായംകുളത്തെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.