മധ്യപ്രദേശ്: Murder: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുൻപ് കാണാതായ 27 കാരിയായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തിയതായി പോലീസ്. മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിൽ ( Khandwa district) ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. കൊലപാതകമാണെന്നാണ്  പോലീസ് നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ മൃതദേഹം ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. ഖാണ്ഡവ ജില്ലയിലെ പാണ്ഡാന സ്വദേശിനി രജനി മസാരയാണ് കൊല്ലപ്പെട്ടത്.  രജനി ഖാണ്ഡവ മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് ക്ലാസ് 3 ക്ലാർക്കായി ജോലി ചെയ്ത് വരികയായിരുന്നു. യുവതി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. 


Also Read: മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിൽ യുവാവ് മരിച്ച സംഭവം, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം


വിവാഹ നിശ്ചയത്തിന് മൂന്ന് നാൾ ബാക്കി നിൽക്കേയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ് അതുകൊണ്ടുതന്നെ പ്രണയ നൈരാശ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.  വെള്ളിയാഴ്ച് രജനിയുടെ അമ്മ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ കിട്ടിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനെ തുടർന്ന് അടുത്ത ദിവസം രാവിലെ തന്നെ മകളെ അന്വേഷിച്ച് അമ്മ വീട്ടിലെത്തി എങ്കിലും വാതിൽ തുറന്നില്ല. വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതിനാൽ പുറകുവശത്തു കൂടി വീടിനുള്ളിൽ കയറുകയായിരുന്നു.


വീട്ടിനകത്ത് രക്തക്കറ കാണുകയും രജനിയെ വീട്ടിൽ കാണാനില്ലാത്തതിനെയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വാട്ടർ ടാങ്കിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.


Also Read: Actress Attack Case: ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകുമോ? മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി 10:15 ന് 


മൃതദേഹത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ സംഭവം കൊലപാതകമാണെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഖാണ്ഡവ പൊലീസ് അറിയിച്ചു.  കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. 


വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും രജനിയ്ക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഇയാൾ നിരന്തരം രജനിയുടെ വീട്ടിൽ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.  രജനിയുടെ വിവാഹ നിശ്ചയ വാർത്തയിൽ മനം നൊന്ത് ആയിരിക്കും കൊലപതാകം നടത്തിയതെന്നും ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.