മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിൽ യുവാവ് മരിച്ച സംഭവം, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം

കത്തിക്കുത്തിൽ ചെറുകുടലിനേറ്റ മാരക മുറിവാണ് മരണ കാരണമെന്ന് കേസന്വേഷണ ചുമതലയുള്ള വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 11:11 PM IST
  • സജികുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
  • പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
  • മൃതദേഹവുമായി ആംബുലൻസ് ഉച്ചക്കടയിൽ എത്തിയപ്പോൾ സംഭവ സ്ഥലത്ത് വയ്ക്കണമെന്ന സജികുമാറിന്റെ സുഹൃത്തുക്കളും കുറച്ച് നാട്ടുകാരും ആവശ്യപ്പെട്ടു.
  • എന്നാൽ വിഴിഞ്ഞം പോലീസ് അനുമതി നൽകിയില്ല.
മദ്യപിക്കാൻ പണം ചോദിച്ചുള്ള തർക്കത്തിൽ യുവാവ് മരിച്ച സംഭവം, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. റജി, സുധീർ, സജി എന്നിവർക്കായാണ് അന്വേഷണം ഊർജിതമാക്കിയത്. പയറ്റുവിള സ്വദേശി ബി.സജികുമാറായിരുന്നു കത്തികുത്തിൽ കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ പയറ്റുവിള വട്ടവിളയിൽ വിജുകുമാർ (42), കുഴിവിള വടക്കരി കത്ത് പുത്തൻ വീട്ടിൽ രാജേഷ് (45) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. 

അതേസമയം സജികുമാറിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹവുമായി ആംബുലൻസ് ഉച്ചക്കടയിൽ എത്തിയപ്പോൾ സംഭവ സ്ഥലത്ത് വയ്ക്കണമെന്ന സജികുമാറിന്റെ സുഹൃത്തുക്കളും കുറച്ച് നാട്ടുകാരും ആവശ്യപ്പെട്ടു. എന്നാൽ വിഴിഞ്ഞം പോലീസ് അനുമതി നൽകിയില്ല. ഇതു സംബന്ധിച്ച് നാട്ടുകാരിൽ ചിലർ സ്ഥലത്ത് കൂട്ടം കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചുവെങ്കിലും പോലീസ് ഇടപെട്ട് നാട്ടുകാരെ അനുനയിപ്പിച്ചു.

Also Read: തല മെത്തയിൽ ഇടിപ്പിച്ചു, ക്രൂരത 8 മാസം പ്രായമായ കുഞ്ഞിനോട്, കുട്ടി ​ഗുരുതരാവസ്ഥയിൽ

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കത്തിക്കുത്തിൽ ചെറുകുടലിനേറ്റ മാരക മുറിവാണ് മരണ കാരണമെന്ന് കേസന്വേഷണ ചുമതലയുള്ള വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. തുടയിലും കുത്തേറ്റിട്ടുണ്ട്. സജികുമാറിനെ കുത്താനുപയോഗിച്ച കത്തികണ്ടെത്തിയിട്ടില്ല. തെളിവെടുപ്പ് നടത്താനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News