Video Call വഴി നഗ്നത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ,നടപടി എടത്വ സ്വദേശിയുടെ പരാതിയെ തുടർന്ന്
വ്യാജ ഫെയ്‌സ്ബുക്ക് അകൗണ്ടുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ഭീക്ഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടനാട്: വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശി അഖിലി(28)നെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. എടത്വ സ്വദേശിനിയായ പെൺകുട്ടിയാണ് അഖിലിനെതിരെ പരാതി നൽകിയത്.
വ്യാജ ഫെയ്‌സ്ബുക്ക്(Facebook) അകൗണ്ടുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ഭീക്ഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളെടുത്താണ് ഭീക്ഷണികൾ.
ALSO READ: Mangaluru Ragging Case: പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
വഴങ്ങാത്ത പെൺകുട്ടികളെ സ്ക്രീൻ ഷോട്ടുകളും,ചിത്രങ്ങളും പുറത്താക്കുമെന്ന് പറഞ്ഞായിരുന്നു ഭീക്ഷണികൾ. പരാതി ലഭിച്ചതോടെ
ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിക്കെതിരെ പോക്‌സോ(Pocso), ഐടി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്ബലപ്പുഴ കോടതിയിൽ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്വ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ALSO READ: News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
അതേസമയം കേസിൽ കൂടുതൽ പരാതികൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്(Police) അഖിൽ വേറെയും നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ഭീക്ഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. പരാതികൾ കൂടി ലഭിച്ചാൽ ശിക്ഷ ഇനിയും കൂടിയേക്കും. എന്നാൽ നാണക്കേട് ഭയന്ന പലരും പരാതിയുമായെത്താറില്ലെന്നും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...