News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 12:07 PM IST
  • Attack against Customs Commissioner: വാഹനം തിരിച്ചറിഞ്ഞ് പൊലീസ്
  • Ramesh Chennithala യുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച Police ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
  • BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു; അപ്പോഴും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില
  • WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Attack against Customs Commissioner: വാഹനം തിരിച്ചറിഞ്ഞ് പൊലീസ്   ​  

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ അപായപ്പെടുത്താൻ  ശ്രമിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്. ഈ വാഹനം മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണെന്ന് പൊലീസ് പറഞ്ഞു. 

Ramesh Chennithala യുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച Police ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ച കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികൾക്കെതിരെയാണ് നടപടി. 

WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..

ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വാട്‌സ്ആപ്പിൽ  പുതിയ ഒരു സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ ഈ സംരംഭത്തിലൂടെ വാട്ട്‌സ്ആപ്പിലൂടെ ഒരു 'Hi' അയച്ചാൽ ആ വ്യക്തിക്ക് സ്വന്തം സംസ്ഥാനത്തെ തൊഴിൽ വിവരങ്ങൾലഭിക്കും.

BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു; അപ്പോഴും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില

രാജ്യത്തൊട്ടാകെ ഇന്ധന വില കുതിച്ച് ഉയരുകയാണ്. കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു. അതേസമയം ബിജെപി ഭരിക്കുന്ന ആസാമിൽ ഇന്ധന വില 5 രൂപ കുറച്ചു. ഇന്ധന വില കുറയ്ക്കുമെന്ന് ഹിമന്ത ബിശ്വാസ് ആണ് നിയമസഭയിൽ അറിയിച്ചത്. മദ്യത്തിന്റെ നികുതിയും 25 % കുറച്ചതായി ബിശ്വാസ് അറിയിച്ചിരുന്നു. ഇന്ന് അർദ്ധരാത്രി മുതലാണ് പുതിയ വിലനിരക്ക് നിലവിൽ വരുന്നത്. 

Sabarimala Opens: കുംഭമാസ പൂജകൾക്കായി നട തുറന്നു,ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്ങ് നിർബന്ധം

കുംഭ മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News