Lucknow: നാല് വയസുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ (Uttar Pradesh) ബറേയ്‌ലിയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

26 കാരനായ പ്രേംപാല്‍  എന്നയാളെ കൊലപ്പെടുത്തിയ  സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഉത്തര്‍ പ്രദേശ്‌ പോലീസ് അറസ്റ്റ് ചെയ്തു.


ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനടിസ്ഥാനമായ സംഭവം  നടക്കുന്നത്.   2020 ജൂലൈ 13ന്  വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ കാണാതായി. മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.  


അതിനിടെ കുട്ടിയെ പ്രേംപാലിനൊപ്പം കണ്ടതായി വിവരം ലഭിച്ചു. പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം കുടുംബം സംശയിച്ചത്. എന്നാല്‍,  മണിക്കൂറുകള്‍ക്ക് ശേഷം ഗ്രാമത്തിന് പുറത്ത് ഒരു മരത്തില്‍ കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 


4 വയസുകാരനെ  ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.


 ഇതിനോടകം പ്രതി പ്രേംപാല്‍ ഒളിവില്‍ പോയിരുന്നു.   പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്  ഉത്തര്‍ പ്രദേശ് പോലീസ്   25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. 


ഇതിനിടെ,  കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ കണ്ടെത്തുകയും  പിടികൂടി തല്ലിക്കൊല്ലുകയുമായിരുന്നു.  


Also read: നിയമപാലകന്‍റെ ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും, SI അറസ്റ്റില്‍


വടികളും കല്ലുകളും മറ്റും ഉപയോഗിച്ച്‌ പ്രതിയെ ആക്രമിച്ചെന്നും പോലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ്  യുവാവ് കൊല്ലപ്പെട്ടെന്നുമാണ് പോലീസ്  നല്‍കുന്ന റിപ്പോര്‍ട്ട്.