നിയമപാലകന്‍റെ ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും, SI അറസ്റ്റില്‍

നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിയമപാലകന്‍  അറസ്റ്റില്‍...!! ഡല്‍ഹിയിലാണ് സംഭവം.

Last Updated : Oct 26, 2020, 07:37 PM IST
  • ഡല്‍ഹി സ്പെഷ്യല്‍ സെല്‍ SI പുനീത് ഗ്രേവാളിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
  • അഞ്ച് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.
  • പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ പോക്സോ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
നിയമപാലകന്‍റെ  ലൈംഗികാതിക്രമവും നഗ്നതാ പ്രദര്‍ശനവും, SI അറസ്റ്റില്‍

New Delhi: നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിയമപാലകന്‍  അറസ്റ്റില്‍...!! ഡല്‍ഹിയിലാണ് സംഭവം.

ഡല്‍ഹി സ്പെഷ്യല്‍ സെല്‍ SI പുനീത് ഗ്രേവാളിനെയാണ് സംഭവവുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തത്.  അഞ്ച് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കാരില്‍ ഒരാള്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ പോക്സോ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.   ഇരകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിരിച്ചറിയല്‍ പരേഡിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

എസ്ഐ (Delhi Police)  അപമര്യാദയായി പെരുമാറിയ സ്ത്രീകളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ദ്വാരകയില്‍ സൈക്കിളിംഗിനിറങ്ങിയ തന്നോട് ചാരനിറത്തിലുള്ള ബലെനോ കാറിലെത്തിയ ആള്‍ മോശമായി പെരുമാറി എന്നാണ് ഒക്ടോബര്‍ 17ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇവര്‍ പറയുന്നത്.  

'ദ്വാരകയ്ക്ക് സമീപം സൈക്കിളിംഗ് നടത്തുന്നതിനിടെ ചാര നിറത്തിലുള്ള ഒരു ബാലെനോ അരികിലെത്തി ഹോണടിക്കാന്‍ തുടങ്ങി. അയാള്‍ക്ക് കടന്നു പോകാനാണെന്ന് കരുതി മുന്നോട്ട് പോകാന്‍ ആംഗ്യം കാണിച്ചെങ്കിലും അയാള്‍ പിന്തുടരുകയായിരുന്നു. എന്താണ് കാര്യം എന്നറിയാന്‍ സൈക്കിള്‍ നിര്‍ത്തി. അപ്പോള്‍ അയാള്‍ ഒരു വഴി ചോദിച്ചു. അതിന് മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ ഡ്രൈവര്‍ തന്‍റെ പാന്‍റിന്‍റെ സിപ്പഴിച്ച്‌ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. അതിനുശേഷം വളരെ മോശമായി വാക്കുകള്‍ ഉപയോഗിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. കാറിന് നമ്പര്‍  പ്ലേറ്റ് ഉണ്ടായിരുന്നില്ല' വീഡിയോയില്‍ ഇവര്‍ വിശദീകരിക്കുന്നു.

അപ്രതീക്ഷിതമായുള്ള പെരുമാറ്റം ഷോക്ക് ആയിരുന്നെങ്കിലും കഴിയുന്നത്ര വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു. പ്രദേശത്തെ കുറച്ചുപേര്‍ എന്‍റെ ശബ്ദം കേട്ട് ഓടിവന്നു. നാട്ടുകാര്‍ പിന്നാലെ വരുമെന്ന് തോന്നിയപ്പോള്‍ അയാള്‍ കാറിന്‍റെ വേഗത കൂട്ടി അയാള്‍ ഓടിച്ചുപോയി. പിന്നീട്  മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന്  പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരോട് അക്രമി ഇതുപോലെ പെരുമാറിയെന്ന് മനസ്സിലായി. നാല് പേരില്‍ ഒരാള്‍ പറഞ്ഞത് താന്‍ നടന്നുപോകുമ്പോള്‍ അര്‍ധനഗ്നനായ ഒരാള്‍ കാറില്‍ നിന്നും തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്. താന്‍ ഒരുവിധം രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് അഞ്ച് സ്ത്രീകള്‍ ഒരേ റോഡില്‍ വെച്ച് അതിക്രമത്തിനിരയായത്.

സിസിടിവി പരിശോധിച്ചപ്പോള്‍ ഈ ദിവസങ്ങളില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ചാര നിറത്തിലുള്ള ബാലേനോ ഈ റോഡിലൂടെ കടന്നുപോയെന്ന് കണ്ടെത്തി. 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു. വാഹനം പൊയ സ്ഥലം വ്യക്തമായി. SI വീട്ടില്‍ നിന്നും വാഹനം കണ്ടെത്തിയതോടെയാണ് പ്രതി എസ്ഐ ആണെന്ന് വ്യക്തമായത്. എസ്ഐയുടെ ഭാര്യയുടെ പേരിലായിരുന്നു കാര്‍.

Also read: നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍, സ്ത്രീകളെ നഗ്‌നരാക്കി പരിശോധന

തെളിവ് ലഭിച്ചതോടെ ശനിയാഴ്ച വൈകിട്ടാണ് എസ്ഐയെ അറസ്റ്റ് ചെയ്ത്. ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഇയാളെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Trending News