കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ദോഹയിൽ നിന്നെത്തിയ ആളിൽ നിന്ന് 53,59,590 രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 930 ഗ്രാം സ്വർണമാണ് മുഹമ്മദിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണവേട്ട തുടരുകയാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 297 കോടിയുടെ സ്വര്‍ണമെന്നാണ് കണക്കുകള്‍ പറയുന്നത്. 2019 മുതല്‍ 2022 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളുമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.


Also Read: Murder: ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ


 


അതേസമയം കുഞ്ഞിനെ ഉപയോഗിച്ച്‌ സ്വർണം കടത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. രണ്ടുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ഉപയോ​ഗിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. വിദേശത്തുനിന്ന് എത്തിയ മലയാളിയായ പിതാവിനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. കാസർകോട്ടുകാരനായ യുവാവിനെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ അറസ്റ്റു ചെയ്തത്.


കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. സ്‌കാനിങിനിടെ സ്വർണം കണ്ടെത്തുകയായിരുന്നു. പിതാവും കുഞ്ഞും ദുബായിൽ നിന്നാണ് എത്തിയത്. കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽ നിന്ന് പശരൂപത്തിലാക്കിയ സ്വർണവും കണ്ടെത്തി. 1.350 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 76 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.