Police ചമ്മഞ്ഞ് 76.40 ലക്ഷം രൂപയുടെ തട്ടിപ്പ്; മോഷണസംഘം പിടിയിൽ
പൊലീസ് ചമ്മഞ്ഞ് ജൂവലറി ജീവനക്കാരിൽ നിന്നും 76.40 ലക്ഷം രൂപ തട്ടിയെടുത്ത മോഷണ സംഘത്തെ പിടികൂടി. 5 അംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്
തക്കല: പൊലീസ് ചമ്മഞ്ഞ് ജൂവലറി ജീവനക്കാരിൽ നിന്നും 76.40 ലക്ഷം രൂപ തട്ടിയെടുത്ത മോഷണ സംഘത്തെ പിടികൂടി. ചൊവ്വാഴ്ച്ച കുമാരകോവിൽ ജംങ്ഷൻ സമീപമായിരുന്നു സംഭവം. 5 അംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. കേസിനാസ്പദമായി സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പിടികൂടി.
നെയ്യാറ്റിൻകര കേരള ഫാഷൻ jewellery ഉടമ തന്റെ ജീവനക്കാരായ ശ്രീജിത്ത്, അമർ, ഗോപകുമാർ എന്നിവരുടെ കൈവശം ഒന്നരകിലോ സ്വർണ്ണം തിരുനെൽവേലി സ്വദേശിക്ക് നല്കാൻ കൊടുത്തയച്ചു. സ്വർണ്ണം കൈമാറി വിലയായി ലഭിച്ച 76.40 ലക്ഷം രൂപയുമായി മടങ്ങുമ്പോൾ പ്രതികൾ പൊലീസ് ചമ്മഞ്ഞ് ജീവനക്കാരിൽ നിന്നും ഈ പണം തട്ടിയെടുക്കുകയായിരുന്നു.
ALSO READ: Sreeramakrishnan നെ Speaker സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയിൽ
Hawala പണം കടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വാഹന പരിശോധനയെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം കൈക്കലാക്കിയ പണവുമായി കടന്ന് കളഞ്ഞു. ജുവലറി ജീവനക്കാരോട് തക്കല സ്റ്റേഷനിൽ ഹാജരാകാൻ അറിയിക്കുകയും ചെയ്തു.
ALSO READ: Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തക്കല Police സ്റ്റേഷനിലെത്തിയ ജൂവലറി ജീവനക്കാർ ഇത് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകി. തൊഴുകൽ സ്വദേശി ഗോപകുമാർ, മാവർത്തല സദേശി അഖിൽ, പെരുങ്കടവിള സ്വദേശി രാജേഷ് കുമാർ, ആനാവൂർ സ്വദേശി സുരേഷ് കുമാർ, കീഴാരൂർ സ്വദേശി സജിൻ കുമാർ എന്നിവരാണ് മോഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.