Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ 2 കോടി 69 ലക്ഷം വോട്ടർമാരാണ് ഉള്ളത്.    

Written by - Zee Malayalam News Desk | Last Updated : Jan 21, 2021, 10:38 AM IST
  • വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേർക്കാൻ അവസരമുണ്ടാകും.
  • കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ രോഗികൾക്കും, അംഗപരിമിതർക്കും തപാൽവോട്ട് അനുവദിക്കാനാണ് തീരുമാനം.
  • ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും
Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ 2 കോടി 69 ലക്ഷം വോട്ടർമാരാണ് ഉള്ളത്.   വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേർക്കാൻ അവസരമുണ്ടാകും. 

കൊറോണ മഹാമാരിയുടെ (Corona Pandemic) പശ്ചാത്തലത്തിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ രോഗികൾക്കും, അംഗപരിമിതർക്കും തപാൽവോട്ട് അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇക്കാര്യം ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം നടത്തുന്നത്. 

Also Read: Covid update: കോവിഡ്‌ ബാധ ഉയര്‍ന്നു തന്നെ, രോഗം സ്ഥിരീകരിച്ചത് 6,815 പേര്‍ക്ക്

മാത്രമല്ല തപാൽ വോട്ടിനായി അപേക്ഷ നൽകേണ്ടത് എപ്പോഴാണ് എന്നത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പുറത്തുവിടും.  വോട്ടർ പട്ടിക (Voter's List) പ്രസിദ്ധീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകുകയാണ്.   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്തായാലും ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News