Drugs Seized: മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
Migrant Worker Seized: വെസ്റ്റ് ബംഗാളിൽ നിന്നുമാണ് വിൽപനക്കായി ബ്രൗൺ ഷുഗർ ഇയാൾ കൊണ്ടുവന്നത്. ചെറു പായ്ക്കറ്റുകളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്.
കോഴിക്കോട്: പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പരിശോധനയിൽ 48 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് മുർഷിദാബാദ് മുജമ്മൽ ഹക്കിനെ നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പിയുടെ നേതൃത്വലുള്ള മാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
Also Read: അനധികൃതമായി വിദേശമദ്യം കടത്തിയ പ്രതി പിടിയിൽ
വെസ്റ്റ് ബംഗാളിൽ നിന്നുമാണ് വിൽപനക്കായി ബ്രൗൺ ഷുഗർ ഇയാൾ കൊണ്ടുവന്നത്. ചെറു പായ്ക്കറ്റുകളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. പെരുവയൽ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്വാഡ് ആഴ്ചകളായി പെരുവയൽ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
Also Read: യുഎസിൽ വെടിയേറ്റ മീരയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അമൽ അറസ്റ്റിൽ
പിടിയിലായ മുജമ്മൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളെപ്പറ്റി ഒരു സംശയവും തോന്നിയിരുന്നില്ല. രാവിലെ കൂലിപണിക്ക് പോകുന്ന രീതിയിൽ ബസാറിൽ വന്നിട്ടാണ് ഇയാൾ ബ്രൗൺ ഷുഗർ വിൽപന നടത്താറുണ്ടായിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാവൂർ സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ നീരീക്ഷണം ഊർജിതമാക്കിയിരുന്നതായി മാവൂർ പോലീസ് ഇൻസ്പെക്ടർ പി. രാജേഷ് പറഞ്ഞു.
Also Read: 10 വർഷത്തിനു ശേഷം കന്നി രാശിയിൽ അപൂർവ സംഗമം, ശുക്രൻ-കേതു നൽകും ധനവും പദവിയും!
നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അബ്ദുഹ്മാൻ. കെ , അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ , ജിനേഷ് ചൂലൂർ , അർജുൻ അജിത്ത്, മാവൂർ സ്റ്റേഷനിലെ എസ്.ഐ കോയകുട്ടി. പി എസ്.ഐ പുഷ്പ ചന്ദ്രൻ. എസ്.സി പി ഒ മാരായ മോഹനൻ, അനൂപ് കെ എന്നിവരൊരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.