Crime News: അനധികൃതമായി വിദേശമദ്യം കടത്തിയ പ്രതി പിടിയിൽ

ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും മദ്യകുപ്പി റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് കാർ യാത്രികർ പ്രതിയെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 09:59 AM IST
  • ഇരുചക്ര വാഹനത്തിൽ 35 ലിറ്റർ വിദേശ മദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂർ പോലീസ് പിടികൂടി
  • ആറ്റിങ്ങൽ ആയിലം സ്വദേശി നാസ്സറുദീനെയാണ് പോലീസ് പിടികൂടിയത്
Crime News: അനധികൃതമായി വിദേശമദ്യം കടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ 35 ലിറ്റർ വിദേശ മദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂർ പോലീസ് പിടികൂടി. ആറ്റിങ്ങൽ ആയിലം സ്വദേശി നാസ്സറുദീനെയാണ് പോലീസ് പിടികൂടിയത്.

Also Read: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

എം സി റോഡിൽ കിളിമാനൂർ തട്ടത്തുമലയിൽ വച്ചായിരുന്നു സംഭവം നടന്നത്.  ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ റോഡുവക്കിൽ നിറുത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ചടയമംഗലത്തു നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം കാറിനു പുറകിൽ വന്ന് ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും മദ്യകുപ്പി റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് കാർ യാത്രികർ പ്രതിയെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും.  സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മദ്യം പിടിച്ചെടുത്തത്. മൂന്ന് സഞ്ചികളിലായി ഒളിപ്പിച്ച 67 കുപ്പി മദ്യമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

Also Read: Shukra Gochar:ശുക്രൻ തുലാം രാശിയിൽ സൃഷ്ടിക്കും മാളവ്യയോഗം; 3 രാശിക്കാർക്ക് ലഭിക്കും സമ്പത്തും പുരോഗതിയും!

പിടികൂടിയ പ്രതി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും, നിരവധി അബ്കാരി മോഷണ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കിളിമാനൂർ ഐഎസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിജിത്ത് കെ നായർ, രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News