കോഴിക്കോട്: കൊല്ലം (Kollam) സ്വദേശിയായ യുവതി കോഴിക്കോട് (Kozhikode) വ‌ച്ച് കൂട്ടബലാത്സംഗത്തിന് (GangRape) ഇരയായി. യുവതിക്ക് മദ്യവും (Alcohol) മയക്കുമരുന്നും (Drugs) നല്‍കി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ ഫ്ലാറ്റില്‍ (Apartment) വച്ചാണ് 32 കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. രണ്ട് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.


Also Read: Kerala Rape Cases : കേരളത്തിൽ ഈ വർഷം മെയ് വരെ റിപ്പോർട്ട് ചെയ്തത് 1,513 ബലാത്സംഗ കേസുകൾ, അതിൽ 627 കേസുകൾ ചെറിയ പെൺക്കുട്ടികൾക്കെതിരെ


കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അജ്‌നാസിനെ ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അയാള്‍ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തി. ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും ചേര്‍ന്ന് ഫഹദിന്റെ കാറില്‍ ഫ്‌ളാറ്റിലെത്തിച്ചു.


അജ്‌നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം അടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തി. ഇവര്‍ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി ബലാല്‍സംഗം ചെയ്യുകയും ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.


Also Read: Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്


‌പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് (Private hospital) തെളിവെടുക്കും.‌ അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരാണ് (Hospital authorities) വിവരം പോലീസിനെ (Police) അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.