Chain Snatched From Moving Car: ഓടുന്ന കാറിലിരുന്ന് മാല തട്ടിപ്പറിച്ചു; റോഡിൽ വീണ് യുവതി, വീഡിയോ
Chain Snatched From Moving Car: തിങ്കളാഴ്ച്ച രാവിലെയാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്.
തമിഴ്നാട്: കോയമ്പത്തൂരിൽ നടന്നു പോകുന്ന യുവതിയുടെ മാല തട്ടിപ്പറിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. അഭിഷേക്(25), ശക്തിവേൽ(29) എന്നിവരാണ് പോലീസ് പിടിയിലായത്. 33 വയസ്സുകാരിയായ കൗശല്യയുടെ മാലയാണ് കാറിൽ വന്ന സംഘം തട്ടിയെടുത്തത്. തിങ്കളാഴ്ച്ച രാവിലെ കോയമ്പത്തൂരിലെ ജിവി റെസിഡൻസ് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടാകുന്നത്. കാറിലെത്തിയ സംഘം നടന്നു പോവുകയായിരുന്ന കൗശല്യയുടെ കഴുത്തിൽ കയറി പിടിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതി റോഡിൽ വീഴുകയായിരുന്നു.
വീഴ്ച്ചയിൽ അവരുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഷണ്മുഖന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
വിശദമായ അന്വേഷണത്തിൽ നിന്നും പിടിയിലായ അഭിഷേക് കുമാർ ധർമ്മപുരി ജില്ലയിൽ നിന്നാണെന്നും സമാനമായ കേസുകൾ ഇയാൾക്ക് നേരെ മുന്നെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം 29 കാരനായ ശക്തിവേൽ സ്വിഗ്ഗിയിൽ ജോലി ചെയ്തു വരികയാണെന്നും. അയാളുടെ മറ്റു കേസുകൾ ഒന്നും ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
ALSO READ: 1.17 കോടി രൂപയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ യുവതി പിടിയിൽ
അതേസമയം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ പിടികൂടുന്നതിനുമായി 800 സിസിടിവി ക്യാമറകളാണ് കോയമ്പത്തൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. പല നിർണ്ണായക ഘട്ടങ്ങളിലും പ്രതികളെ പിടിക്കാൻ ഈ ക്യാമറകൾ സഹായിച്ചുവെന്നും സിറ്റി പോലീസ് കമ്മീഷണർ ഷണ്മുഖൻ പറഞ്ഞു. കൂടാതെ മാലതട്ടിപറിച്ച കേസിലെ പ്രതികളെ കോസമ്പത്തൂർ മെഡിക്കൽ ആശുപത്രിയിൽ മെഡിക്കൽ ചെക്ക് അപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...