Gold seized at Karipur: 1.17 കോടി രൂപയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ യുവതി പിടിയിൽ

Gold Smuggling Women Arrested at Karipur: വസത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയാണ്  സ്വർണ്ണം കൊണ്ടുവന്നത്. 

Written by - Zee Malayalam News Desk | Last Updated : May 17, 2023, 10:42 AM IST
  • ചൊവ്വാഴ്ച്ചയോടെയാണ് ഷബ്ന സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്.
  • സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
  • വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍നിന്ന് സ്വര്‍ണമിശ്രിതം ലഭിച്ചത്.
Gold seized at Karipur: 1.17 കോടി രൂപയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ യുവതി പിടിയിൽ

മലപ്പുറം: 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിൽ കരിപ്പൂർ വിമാനത്താവളത്തിൽ യുവതി പിടിയിൽ. കുന്നമം​ഗലം സ്വദേശി ഷബ്നയെയാണ് പോലീസ് അറസറ്റ് ചെയ്തത്. ജിദ്ദയിൽ നിന്നും നാട്ടിലേക്കു വന്ന ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 

ചൊവ്വാഴ്ച്ചയോടെയാണ് ഷബ്ന സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. മിശ്രിത രൂപത്തിലാക്കി വസത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. അത്തരത്തിൽ 1884 ​ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കസ്റ്റംസിനെ കബളിപ്പിച്ച് ഇവർ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. എന്നാൽ തുടർന്നുള്ള പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. 

ALSO READ: തമിഴ്നാട്ടിൽ നിന്നും കഞ്ചാവും പാൻമസാലയുമടക്കം കേരളത്തിലേക്ക്; പിന്നിൽ വൻ സംഘമെന്ന് റിപ്പോർട്ട്!

സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഷബ്നയെ കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകളുടെ ചോദ്യം നടത്തലിലും കയ്യിൽ സ്വർണ്ണം ഉള്ളതായി ഷബ്ന സമ്മതിച്ചിരുന്നില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിച്ചപ്പോഴും ശരീരപരിശോധന നടത്തിയപ്പോഴും ഒന്നും യുവതിയുടെ പക്കലിൽ നിന്നും സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍നിന്ന് സ്വര്‍ണമിശ്രിതം ലഭിച്ചത്.

 വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിയ ഷബ്ന പോലീസ് പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. ഏറെ നേരത്തിന് ശേഷം ആണ് ഇവർ പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News