ചണ്ഡീ​ഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർഷക സംഘടനാ നേതാവ് തർലോചൻ സിങ് ആ‌ണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്യാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12 ൽ നിന്നും 5 ശതമാനമാക്കി


ലുധിയാന ജില്ലയിലെ ഖന്നയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.  കൃഷി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഖന്നയിലെ എഎപിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു ഇകോലഹ സ്വദേശിയായ തർലോചൻ സിങ്. വെടിയേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ സിങ്ങിനെ മകനാണ് പ്രദേശവാസികളുടെ സഹായത്താൽ ആശുപത്രിയിൽ എത്തിച്ചത്.  പക്ഷെ രക്ഷിക്കാനായില്ല.


Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!


ആശുപതിയിൽ എത്തിയപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിതാവിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകൻ ഹർപ്രീത് സിങ് ആരോപിച്ചു. കൊലപാതകത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്പി സൗരവ് ജിൻഡാൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ കണ്ടെടുത്തി പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


മാല മോഷ്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു


മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു.  കൊല്ലപ്പെട്ടത് മുന്ന ശര്‍മ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദര്‍ മനോജാണ്. സംഭവം നടന്നത് ഇന്ന് രാവിലെ ആറു മണിയോടെ ബിഹാറിലെ പട്‌നയിലാണ്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.  മോഷ്ടാക്കൾ മോട്ടോര്‍ സൈക്കിളിലായിരുന്നു എത്തിയത്. ഇവര്‍ അടുത്തേക്ക് വരുമ്പോള്‍ മുന്ന ശര്‍മ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ കാണാണ് സാധിക്കും. 


Also Read: ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഇവർ സമ്പത്തിൽ ആറാടും, ആസ്തി ഇരട്ടിക്കും!


ഇതിനിടയിലാണ് ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കള്‍ മുന്ന ശര്‍മ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത്.  ഒപ്പം മൊബൈല്‍ ഫോണും തട്ടിപ്പറിച്ചു. ഇത് ചെറുത്തതിനെ തുടര്‍ന്ന് മുന്ന ശര്‍മ്മയുടെ തലയിലേക്ക് അക്രമികൾ  വെടി ഉതിര്‍ക്കുകയായിരുന്നു. മോഷണമാണോ ആക്രമികളുടെ ലക്ഷ്യം എന്നതിൽ  നിലവിൽ വ്യക്തതയില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും മാല അവർക്ക് കിട്ടിയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.]


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.