7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ മാസം DA 3-4 % വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഈ വർദ്ധനവ് 2024 സെപ്തംബർ മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. 

 

7th CPC DA Hike: മാർച്ചിൽ  DA 4 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്. 

 

1 /13

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഡിഎ വർദ്ധനവ് സംബന്ധിച്ച പ്രഖ്യാപനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ DA ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന

2 /13

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ മാസം അവസാനത്തോടെ വലിയൊരു സന്തോഷ വാർത്ത ലഭിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് സെപ്തംബർ മൂന്നാം വാരത്തിൽ കേന്ദ്ര സർക്കാർ DA 3-4% വർധിപ്പിക്കും.   

3 /13

മാർച്ചിൽ സർക്കാർ ഡിഎ 4% വർധിപ്പിച്ചിരുന്നു. അടുത്തിടെ കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (UPS) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

4 /13

പണപ്പെരുപ്പത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിക്കുന്നത് . കേന്ദ്ര ജീവനക്കാർക്ക് ഡിഎ നൽകുമ്പോൾ പെൻഷൻകാർക്ക് ഡിആർ നൽകുന്നു

5 /13

എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ ഡിഎയിലും ഡിആറിലും വർധിപ്പിക്കും

6 /13

അടുത്തിടെ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ കൊറോണ പാൻഡെമിക് സമയത്ത് നിർത്തിവച്ച DA കുടിശ്ശികയിൽ സർക്കാർ വ്യക്തമായ തീരുമാനം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് DA നൽകുന്നതിന് നിത്തിവച്ചതെന്നും? അത് ഇനി നൽകുമോ? എണ്ണത്തിലും വ്യക്തമായ ഉത്തരം നൽകിയിട്ടുണ്ട്

7 /13

ഇതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് നിരവധി കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരമൊരു നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തയ്യാറായിട്ടില്ല

8 /13

2024 ജൂണിൽ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് രണ്ട് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ജൂലൈ 30 ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല

9 /13

2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയത്. 2016 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ജീവനക്കാരുടെ ശമ്പളം പുനഃപരിശോധിക്കാൻ സർക്കാർ 10 വർഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്

10 /13

എങ്ങനെയാണ് ഡിഎ കണക്കാക്കുന്നത്? വ്യാവസായിക തൊഴിലാളികളുടെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ (CPI-IW) 12 മാസത്തെ ശരാശരിയിലെ വർധനയുടെ അടിസ്ഥാനത്തിലാണ് ഡിഎ, ഡിആർ വർദ്ധനവ് കണക്കാക്കുന്നത്. എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ സർക്കാർ ഈ അലവൻസുകൾ പരിഷ്കരിക്കാറുണ്ട്.

11 /13

ഇതിന്റ ഔദ്യോഗിക പ്രഖ്യാപനങ്ങൾ സാധാരണയായി മാർച്ച്, സെപ്തംബർ/ഒക്ടോബർ മാസങ്ങളിലാണ് വരുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും കണക്കാക്കുന്നതിനുള്ള ഫോർമുല 2006-ൽ കേന്ദ്രസർക്കാർ പരിഷ്കരിച്ചിരുന്നു

12 /13

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ കണക്കുകൂട്ടൽ ഇപ്രകാരമാണ്: DA %= ((കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI - 115.76) / 115.76) x 100) കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്കുള്ള ഫോർമുല:  DA % (കഴിഞ്ഞ 3 മാസത്തെ അഖിലേന്ത്യാ സിപിഐയുടെ ശരാശരി AICPI - 126.33) / 126.33) x 100). AICPI എന്നത് അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയെ സൂചിപ്പിക്കുന്നു.

13 /13

ഇത്തവണ അലവൻസ് 3% കൂട്ടിയാൽ ജീവനക്കാർക്ക് നല്ല ശമ്പള വർദ്ധനവ് ഉണ്ടക്കയം. അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ ജൂലൈയിലെ 3% ഡിഎ വർദ്ധനവോടെ ശമ്പളത്തിൽ 540 രൂപ വർദ്ധിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും. ഇനി 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയും വർദ്ധിക്കും

You May Like

Sponsored by Taboola