Abhimanyu Murder Case: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വള്ളിക്കുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്.
ആലപ്പുഴ: ഉത്സവത്തിനിടെ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വള്ളിക്കുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.
കഴിഞ്ഞ വിഷു ദിനത്തിലാണ് അഭിമന്യുവിനെ (Abhimanyu) ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി ശേഷം പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: പ്രണയമുണ്ടായിരുന്നിട്ടും, വയസ് 48 ആയിട്ടും വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി Sithara
കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത്, സഹായി ജിഷ്ണു എന്നിവരെ കഴിഞ്ഞദിവസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമികൾ അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് എത്തിയത് എന്നാണ് റിപ്പോർട്ട്.
അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കഴിഞ്ഞ ദിവസം പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ എട്ടോളം പ്രതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത് അവശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...