പ്രണയമുണ്ടായിരുന്നിട്ടും, വയസ് 48 ആയിട്ടും വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി Sithara

മലയാളത്തിന്റെ ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരം ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അടിപൊളി പ്രകടനമാണ് കാഴ്ചവെച്ചത്.    

Written by - Ajitha Kumari | Last Updated : Apr 18, 2021, 08:22 PM IST
  • ഒരു കാലത്ത് സൂപ്പർ നായികമാരിൽ ഒരാളായിരുന്നു നടി സിത്താര
  • മലയാളത്തിൽ നായികയായും സഹനടിയുമായുംതിളങ്ങിയിരുന്നു
  • മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരം തിളങ്ങിയിരുന്നു
പ്രണയമുണ്ടായിരുന്നിട്ടും, വയസ് 48 ആയിട്ടും വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി Sithara

ഒരു കാലത്ത് സൂപ്പർ നായികമാരിൽ ഒരാളായിരുന്നു നടി സിത്താര. മലയാളത്തിൽ നായികയായും സഹനടിയുമായും നിരവധി ചിത്രങ്ങളിലാണ് സിത്താര തിളങ്ങിയത്.   മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.  

തമിഴിൽ സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുളളത്.  മലയാളത്തിൽ താരരജാവ് മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കൊപ്പവും സിത്താര അഭിനയിച്ചിട്ടുണ്ട്.

Also Read: കുഞ്ഞുവാവയ്ക്ക് പേരിട്ട് പേളിയും ശ്രീനിഷും, നൂല് കെട്ട് ചിത്രം പങ്കുവെച്ച് താരം

മലയാളത്തിന്റെ ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരം ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അടിപൊളി പ്രകടനമാണ് കാഴ്ചവെച്ചത്.  മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് നടി ഇടയ്ക്ക് സിനിമയിൽ നിന്നും ഒന്നു മാറി നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക്തന്നെ തിരികെ എത്തുകയായിരുന്നു. 

പക്ഷേ സിനിമയിൽ എത്തി ഇത്രയും വർഷമായിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്.   പ്രായം നാൽപ്പത്തിയെട്ട് ആയിട്ടും എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് അടുത്തിടെ താരം തന്നെ തുറന്ന് പറഞ്ഞിരിന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിത്താരയുടെ ഈ തുറന്ന് പറച്ചിൽ.  

ചെറു പ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ആ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചിരുന്നുവെന്നും.  അച്ഛനുമായി താൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗത്തിന് ശേഷം  തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ല എന്നാണ് താരം വെളിപ്പെടുത്തിയത്.

Also Read: മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു

അതിന് ശേഷം ഒറ്റക്കുള്ള ജീവിതവുമായി താൻ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടുവെന്ന് പറഞ്ഞ സിത്താര അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് പറയുകയും ചെയ്തു. അതേ സമയം തനിക്ക് ഒരു പ്രണയം നേരത്തേ ഉണ്ടായിരുന്നു എന്ന് പറഞ്ഞ താരം അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News