Fake Certificate Case: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിൻ്റെ കൂട്ടുപ്രതി അബിൻ സി. രാജ് അറസ്റ്റിൽ
Fake Certificate Case: നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നുവെന്നാണ് മൊഴി.
കൊച്ചി: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതിയായ അബിൻ സി രാജ് അറസ്റ്റിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൻ സി രാജിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നുവെന്നാണ് മൊഴി. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് പിടിയിലായ അബിൻ.
Also Read: നിഖിൽ തോമസിന്റെ വ്യാജ ബിരുധം സർട്ടിഫിക്കേറ്റ് കിട്ടി; പ്രതിയുടെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്
അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പോലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കേസിൽ അബിന്റെ കുടുംബം അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് മാലി ദ്വീപിൽ നിന്നും വിമാനം കയറിയ അബിൻ ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു.
Also Read: Hanumanji Favourite Zodiac Signs: ഹനുമാന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!
മുന്‍എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിൽ മൊഴി നൽകിയത്.വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പോലീസ് തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തിരുന്നു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കാലവർഷം കനക്കും, 8 ജില്ലകളിൽ യെല്ലോ അലർട്ട്
നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്. ഒപ്പം ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിലെ നിർണായക രേഖകൾ പോലീസ് കണ്ടെടുത്തി കഴിഞ്ഞു. പ്രതി പെട്ടെന്ന് ഒളിവിൽ പോയതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ അന്ന് പറഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...