നടൻ ബാബു രാജ് അറസ്റ്റിൽ. വഞ്ചനാ കേസിൽ അടിമാലി പോലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടൻ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായ ബാബുരാജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി അടിമാലി കോടതിയിൽ ഹാജരാക്കി. റവന്യൂ നടപടി നേരിടുന്ന ആനവിരട്ടി കമ്പിലൈനിലെ റിസോർട്ട് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്.


കേസിൽ ഹൈക്കോടതി ബാബുരാജിന്  മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിന് നൽകിയതുമായി  സംബന്ധിച്ചാണ് കേസ്. കേസിൻ മുമ്പ് അടിമാലി പൊലീസ് നോട്ടീസ് നല്‍കി ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് അവധി അപേക്ഷ നല്‍കുകയായിരുന്നു.


തുടര്‍ന്നാണ് ബാബുരാജ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജ്ജിയിൽ ബാബുരാജിന് അനുകൂല വിധി ലഭിക്കുകയും കഴിഞ്ഞ 28ന് അടിമാലി സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തിരുന്നു. ബാബുരാജ് സ്റ്റേഷനിൽ ഹാജരായെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് വിട്ടയച്ചത് പിന്നീട് വിവാദത്തിന് ഇടവരുത്തിയിരുന്നു. ഇതിന് ശേഷമാണിന്ന് രാവിലെ ബാബുരാജ് അടിമാലി സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്കും വിധേയനാക്കി. ശേഷം അടിമാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.